Image

കുര്‍ബാന ഏകീകരണം: ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു

Published on 27 November, 2021
 കുര്‍ബാന ഏകീകരണം: ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു
തൃശൂര്‍: തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇത്തരത്തില്‍ പുതുക്കിയ കുര്‍ബാനക്രമം നടപ്പിലാക്കുന്നതില്‍ ഇളവ് നേടിയ സാഹചര്യത്തില്‍, അതേ തീരുമാനം തന്നെ തൃശൂര്‍ അതിരൂപതയും എടുക്കണം എന്ന ആവശ്യമാണ് വൈദികര്‍ മുന്നോട്ടുവെക്കുന്നത്.


എന്നാല്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്  ഇതംഗീകരിക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് വൈദികര്‍ ബിഷപ്പിനെ മുറിക്കുള്ളില്‍ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിളിച്ചുവരുത്തി ആര്‍ച്ച് ബിഷപ് മൈനര്‍ സെമിനാരിയിലേക്ക് മാറി. വൈദികര്‍ രൂപത ആസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. 

നാളെ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയിലാണ് പുതുക്കിയ കുര്‍ബാനക്രമം ആര്‍ച്ച്ബിഷപ് ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ വലിയൊരു വിഭാഗം വിശ്വാസികളുടെ എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍ച്ച് ബിഷപ് ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും അല്ലാത്ത പക്ഷം ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാകുമെന്നും വൈദികര്‍ മുന്നറിയിപ്പ് നല്‍കി. 


ഏകീകരിച്ച കുര്‍ബാന നാളെ നടപ്പാക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ഒരുവിഭാഗം വിശ്വാസികള്‍ ബിഷപ്പിന് അനുകൂലമായും അതിരൂപത ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക