Image

അവൾ (കവിത: ഇയാസ് ചുരല്‍മല)

Published on 27 November, 2021
അവൾ  (കവിത: ഇയാസ് ചുരല്‍മല)
പുകയണം
പുകഞ്ഞു കത്തണം
പുകഞ്ഞില്ലെങ്കിലോ
പതിവുകൾ തെറ്റും
ശബ്ദം ഉയരും

നാവ് ചുരുക്കണം
ചിന്തകളെ പിടിച്ചു കെട്ടി
മോഹങ്ങലുറക്കി കിടത്തണം
അല്ലങ്കിൽ പിന്നെ
കരയാനെ നേരം കാണൂ

വയറെരിയുമ്പോഴും
കടിച്ചമർത്തണം
യന്ത്ര കൈകൾ പോലെ
ചലിച്ചു നിൽക്കണം
ഒന്നുഴപ്പിയാൽ
കാതുകളിൽ കീറും

ലോകം ചുരുക്കണം
അതിരു കെട്ടണം
മുറ്റത്തെ കോഴിയോടും,
പൂച്ചയോടും
കൂട്ടുകൂടാൻ പഠിക്കണം

ഇഷ്ടങ്ങളെ മറന്ന്
കിട്ടുന്നതിലിഷ്ടം കൂടണം
ഇഷ്ടം പറഞ്ഞാൽ
ചിലപ്പോ അഹങ്കാരിയാവും

അഹിംസ ശീലിക്കണം
ഹിംസ കൈ മുതലാക്കിയാൽ
തനിച്ചാക്കപ്പെടും
തന്റേടിയായ് മാറും..!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക