Image

പോയസ് ഗാര്‍ഡനില്‍ പുതിയ വീട് സ്വന്തമാക്കി നയന്‍താര

Published on 27 November, 2021
പോയസ് ഗാര്‍ഡനില്‍ പുതിയ വീട് സ്വന്തമാക്കി നയന്‍താര
പോയസ് ഗാര്‍ഡനില്‍ പുതിയ വീട് വാങ്ങി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുള്ള പല പ്രമുഖരുടെയും വസതികള്‍ക്കൊപ്പം ചേര്‍ത്ത് പറയപ്പെട്ട പേരാണ് ചെന്നൈയിലെ ഏറ്റവും വിലപിടിച്ച വാസസ്ഥാനമായ പോയസ് ഗാര്‍ഡന്‍ .രജനീകാന്തിനും ധനുഷിനും നിലവില്‍ ഇവിടെ വീടുകളുണ്ട്. ഇപ്പോഴിതാ ഇവിടേയ്ക്ക് നയന്‍താര കൂടി എത്തുകയാണ്.  

വിലയെക്കുറിച്ച്‌ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ലെങ്കിലും ഇത് കോടികള്‍ വിലമതിക്കുന്ന ഒന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് കിടപ്പുമുറികളുള്ള ഫ്ളാറ്റ് ആണ് നയന്‍താര സ്വന്തമാക്കിയിരിക്കുന്നത്. വിവാഹമുള്‍പ്പെടെ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് നയന്‍താര.

സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക