Image

അംബാനിയെ പിന്തള്ളി അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

Published on 26 November, 2021
അംബാനിയെ പിന്തള്ളി അദാനി  ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍


മുംബയ്: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. മുകേഷ് അംബാനിയാണ് 2015 മുതല്‍ ഈ സ്ഥാനം നിലനിര്‍ത്തിയിരുന്നത് 

കല്‍ക്കരി ഖനനം, വൈദ്യുതി, തുറമുഖങ്ങള്‍ എന്നിവയാല്‍   ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അദാനി, ഡാറ്റാ സെന്ററുകളിലേക്കും എയര്‍പോര്‍ട്ട് മാനേജ്മെന്റിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. 

ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം ചൊവ്വാഴ്ച (നവംബര്‍ 23) അദാനിയുടെ സമ്ബത്ത് 88.8 ബില്യണ്‍ ഡോളറായിരുന്നു. മറുവശത്ത്, അംബാനിയുടെ ആസ്‌തി 91 ബില്യണ്‍ ഡോളറും. എന്നാല്‍ ബുധനാഴ്ച (നവംബര്‍ 24), റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികള്‍ 1.77% ഇടിഞ്ഞപ്പോള്‍ അദാനിയുടെ ഓഹരികള്‍ 2.34% കുതിച്ചു.   

2020 മാര്‍ച്ചില്‍ അദാനിയുടെ ആസ്തി 4.91 ബില്യണ്‍ ഡോളറായിരുന്നു. 20 മാസങ്ങള്‍ക്കുള്ളില്‍ ഇത് 83.89 ബില്യണ്‍ ഡോളറിലെത്തി. അതായത് 1808 ശതമാനത്തിലധികം വര്‍ദ്ധനവ്. ഇക്കാലയളവില്‍ മുകേഷ് അംബാനിയുടെ ആസ്തി 250 ശതമാനം വര്‍ദ്ധിച്ചു. 2021-ല്‍ അദാനിയുടെ ആസ്തിയില്‍ 50 ബില്യണ്‍ ഡോളറിലധികം വര്‍ദ്ധനയുണ്ടായപ്പോള്‍ അംബാനിയുടെ ആസ്തി 21.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി അദാനിയുടെ സമ്ബത്ത് പലമടങ്ങ് വര്‍ദ്ധിച്ചു. റിന്യൂവബിള്‍ എനര്‍ജി കമ്ബനിയായ അദാനി ഗ്രീനിന്റെ ഇന്ത്യന്‍ ഓഹരി വിപണിയിലെ മിന്നും പ്രകടനമായിരുന്നു ഇതിന്റെ പ്രധാന കാരണം.

റിലയന്‍സ്-അരാംകോ കരാര്‍ റദ്ദാക്കിയതിന് ശേഷമാണ് അംബാനിയുടെ സ്വത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. ബിസിനസില്‍ 20 ശതമാനം നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന അരാംകോ നിര്‍ദ്ദിഷ്ട നിക്ഷേപം വീണ്ടും വിലയിരുത്താന്‍ തീരുമാനിച്ചതിനാല്‍ ലയനം റദ്ദാക്കുന്നതായി റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡ് പ്രഖ്യാപിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്ടക്കാരനായി അറിയപ്പെടുന്ന ഗൗതം അദാനിക്ക് ഏതാനും വര്‍ഷങ്ങളായി മികച്ച വളര്‍ച്ചയാണ് വിപണിയില്‍ നേടിയെടുക്കാനായിട്ടുള്ളത്. 2013ല്‍ ഇന്ത്യയിലെ അതിസമ്ബന്നപ്പട്ടികയില്‍ 23ാമതായിരുന്ന അദാനിയുടെ ആസ്തി മോദി അധികാരത്തിലേറിയതിനു ശേഷമാണ്   കുതിച്ചത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക