Image

ബിച്ചു തിരുമലയ്ക്ക് ആദരവര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

ജോബിന്‍സ് Published on 26 November, 2021
ബിച്ചു തിരുമലയ്ക്ക് ആദരവര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ ചലച്ചിത്ര ഗാന രചയിതാവ് ബിച്ചു തിരുമലയ്ക്ക് ആദരവര്‍പ്പിച്ച് സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും ഫേസ്ബുക്ക് കുറിപ്പിലാണ് ആദരാഞ്ജലികള്‍ നേര്‍ന്നത്. അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന വരികളില്‍ പാടിയഭിനയിക്കാനായത് സ്‌നേഹത്തോടെ ഓര്‍ക്കുന്നുവെന്ന് മോഹന്‍ലാല്‍ കുറിച്ചു. 

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

"തലമുറകള്‍ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങള്‍ മലയാളത്തിന് നല്‍കി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി. അനായാസരചനയിലൂടെ വാക്കുകള്‍ക്കൊണ്ട്  ഇന്ദ്രജാലം തീര്‍ത്ത പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ഭാഷയില്‍, ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച, അദ്ദേഹത്തിന്റെ  ഒട്ടനവധി ഗാനങ്ങളില്‍ പാടിയഭിനയിക്കാന്‍ എനിക്ക്  ഭാഗ്യമുണ്ടായി. 

ഒരു കാലഘട്ടത്തില്‍, പ്രിയപ്രേക്ഷകര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച, എന്റെ ഒട്ടനേകം ഹിറ്റ്  ഗാനരംഗങ്ങള്‍ക്ക്  ജീവന്‍ പകര്‍ന്നത് അദ്ദേഹത്തിന്റെ  തൂലികയില്‍ പിറന്ന വരികളാണെന്നത് സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ബിച്ചുവേട്ടന് ആദരാഞ്ജലികള്‍."

ബിച്ചു തിരുമലയ്ക്ക് ആദരാഞ്ജലികള്‍ എന്നാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക