Image

ജലവിഭവ വകുപ്പിനെ വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

ജോബിന്‍സ് Published on 26 November, 2021
ജലവിഭവ വകുപ്പിനെ വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ജല വിഭവ വകുപ്പിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതിക്കായി പൊളിക്കുന്ന റോഡുകള്‍ പഴയപടിയാക്കുന്നില്ല. റോഡുകളിലെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ റോഡുകളുടെ ശോചനനീയാവസ്ഥയില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതില്‍ എല്ലാ റോഡുകളും പൊതുമരാമത്തിന്റേത് അല്ല. ഒന്ന് മാത്രമാണ് വകുപ്പിന് കീഴിലുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളില്‍ മൂന്നില്‍ ഒന്ന് മാത്രമാണ് വകുപ്പിന് കീഴിലുള്ളത്. ജല അതോറിറ്റി റോഡുകളുടെ കാര്യത്തില്‍ അശ്രദ്ധ കാണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യം വകുപ്പ് മന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ റോഡുകളുടെ ശോചനനീയാവസ്ഥയില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കഴിവുള്ള നിരവധി ആളുകള്‍ പുറത്തുണ്ട്, നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവെച്ച് പോകണം എന്നാണ് കോടതി പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.

അതേ സമയം ജല അതോറിറ്റിക്കെതിരായ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ വിമര്‍ശനത്തെ ഗൗരവമായി തന്നെ കാണുന്നുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വിമര്‍ശനങ്ങളെ എതിര്‍ക്കേണ്ട ആവശ്യമില്ല. പൊതുമരാമത്ത് മന്ത്രിയുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക