Image

അട്ടപ്പാടിയിലെ മധു വധം ; വിചാരണ രണ്ട് മാസത്തേയ്ക്ക് കൂടി നീട്ടിവച്ചു

ജോബിന്‍സ് Published on 26 November, 2021
അട്ടപ്പാടിയിലെ മധു വധം ; വിചാരണ രണ്ട് മാസത്തേയ്ക്ക് കൂടി നീട്ടിവച്ചു
അട്ടപ്പാടിയില്‍ വിശപ്പകറ്റാന്‍ ഭക്ഷണമെടുത്ത ആദിവാസി യുവാവായ മധുവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നീളുന്നു. ഇന്നലെ തുടങ്ങേണ്ടിയിരുന്ന വിചാരണയാണ് ജനുവരി 25 ലേയ്ക്ക് മാറ്റിയത്. സെപ്റ്റംബറിലായിരുന്നു ആദ്യം വിചാരണ നിശ്ചയിച്ചിരുന്നത് ഇത് നവംബര്‍ 25 ലേയ്ക്ക് മാറ്റി വച്ചിരുന്നു.

മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജനുവരിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈമാറാന്‍ കോടതി നിര്‍ദേശം നല്‍കി.

അട്ടപ്പാടി മുക്കാലിയില്‍ മോഷണക്കുറ്റം ആരോപിച്ച് 2018 ഫെബ്രുവരി 22ന് ആയിരുന്നു മധുവിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്തതും മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും. കേസില്‍ അറസ്റ്റിലായ 16 പ്രതികളെയായിരുന്നു ഉണ്ടായിരുന്നത് ഇവരെയെല്ലാവരേയും അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും ഇപ്പോള്‍ ജാമ്യത്തിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക