Image

മോഫിയ കേസ് ; മുഖ്യമന്ത്രി ഇടപെട്ടു ; സിഐയുടെ തൊപ്പി തെറിച്ചു

ജോബിന്‍സ് Published on 26 November, 2021
മോഫിയ കേസ് ; മുഖ്യമന്ത്രി ഇടപെട്ടു ; സിഐയുടെ തൊപ്പി തെറിച്ചു
മോഫിയ പര്‍വീണ്‍ ആത്മഹത്യ കേസില്‍ സിഐ സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി. മുഖ്യമന്ത്രി മോഫിയയുടെ കുടുംബാംഗങ്ങളുമായി ഇന്ന് സംസാരിച്ചിരുന്നു ഇതിന് പിന്നാലെയാണ് സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഡിജിപി ഉത്തരവിറക്കിയത്. 

വ്യവസായ മന്ത്രി പി.രാജീവ് മോഫിയയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചത്. സിഐയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് മോഫിയയുടെ അച്ഛന് മുഖ്യമന്ത്രി ഉറപ്പു നല്‍കി അധികം വൈകാരെ സിഐയുടെ തൊപ്പി തെറിച്ചു. 

സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെുകൊണ്ട് യുഡിഎഫ് ആലുവ എസ്പി ഓഫീസിന് മുമ്പില്‍ ശക്തമായ സമരമായിരുന്നു നടത്തി വന്നിരുന്നത്. സമരം പലപ്പോഴും അക്രമാസക്തമാവുകയും ചെയ്തു. സിഐയ്‌ക്കെതിരെ നടപടി വേണമെന്ന് മോഫിയയുടെ കുടുംബം ആവര്‍ത്തിച്ചാവശ്യപ്പെട്ടിരുന്നു. 

ഇതിനിടെ റിമാന്റ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മോഫിയയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക