Image

സമരങ്ങള്‍ അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ മറ്റൊരുമുഖം കാണേണ്ടിവരുമെന്ന് സുധാകരന്‍

ജോബിന്‍സ് Published on 25 November, 2021
സമരങ്ങള്‍ അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ മറ്റൊരുമുഖം കാണേണ്ടിവരുമെന്ന് സുധാകരന്‍
മോഫിയ വിഷയത്തിലെ കോണ്‍ഗ്രസ് സമരത്തെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കാക്കി ഉടുപ്പുമിട്ട് റെഡ് വോളണ്ടിയര്‍മാരുടെ പണിയെടുക്കാനിറങ്ങുന്നവര്‍ കോണ്‍ഗ്രസിന്റെ മറ്റൊരു മുഖം കാണേണ്ടിവരുമെന്നും അദ്ദേഹം വിമര്‍ശിച്ചു. 

തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കോണ്‍ഗ്രസിന്റെ തുടര്‍സമരങ്ങളെ നേരിടാന്‍ ഒരുങ്ങിക്കോളാനുള്ള മുന്നറിയിപ്പും സുധാകരന്‍ നല്‍കി. 

സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നിയമങ്ങളെയും നിയമം നടപ്പാക്കുന്നവരെയും എന്നും ബഹുമാനിച്ച പാരമ്പര്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ളത്. പക്ഷെ കാക്കി ഉടുപ്പുമിട്ട് റെഡ് വോളന്റീയര്‍മാരുടെ പണിയെടുക്കാന്‍ ഇറങ്ങുന്നവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മറ്റൊരു മുഖം കൂടി കാണേണ്ടി വരും.

ന്യായത്തിനും നീതിക്കും ജനങ്ങളുടെ അവകാശത്തിനും വേണ്ടി സമരം ചെയ്യുന്ന കോണ്‍ഗ്രസിന്റെ കുട്ടികളെ അടിച്ചൊതുക്കി കേരളത്തെ പോലീസ് സ്റ്റേറ്റ് ആക്കി മാറ്റാമെന്ന് പിണറായി കരുതുന്നുണ്ടെങ്കില്‍....കോണ്‍ഗ്രസിന്റെ തുടര്‍ സമരങ്ങളെ നേരിടാന്‍ തയ്യാറെടുത്തുകൊള്ളൂ എന്നാണ് ഞങ്ങള്‍ക്കും പറയാനുള്ളത്

മോഫിയയ്ക്ക് നീതി കിട്ടും വരെ കോണ്‍ഗ്രസ് പിന്നോട്ടില്ല. സമരമുഖത്തു പോരാട്ടം തുടരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും പാര്‍ട്ടി അഭിവാദ്യം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക