Image

മലപ്പുറത്ത് പന്നി വിളമ്പിയോ ? ഡിവൈഎഫ്‌ഐയോട് ചോദ്യവുമായി ഹരീഷ് പേരടി

ജോബിന്‍സ് Published on 25 November, 2021
മലപ്പുറത്ത് പന്നി വിളമ്പിയോ ? ഡിവൈഎഫ്‌ഐയോട് ചോദ്യവുമായി ഹരീഷ് പേരടി
സോഷ്യല്‍ മീഡിയയില്‍ അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ട് ഒന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ ഫുഡ് ഫെസ്റ്റ്. സംഘപരിവാറിന്റെ ഹലാല്‍ വിവാദങ്ങള്‍ക്കെതിരെ എന്ന പേരിലായിരുന്നു പരിപാടി വിവിധയിടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടത്. എന്നാല്‍ പരിപാടി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതലുള്ള ചോദ്യം സംഘപരിവാറിനെ വെല്ലുവിളിച്ച് ബീഫ് വിളമ്പുമ്പോള്‍ നിങ്ങള്‍ പന്നി വിളമ്പാന്‍ തയ്യാറാണോ എന്നതായിരുന്നു. 

എറണാകുളത്ത് നടത്തിയ പരിപാടിയില്‍ പന്നി ഇറച്ചി വിളമ്പിയാണ് ഈ ചോദ്യത്തിന് ഡിവൈഎഫ്‌ഐ മറുപടി നല്‍കിയത്. സാമൂഹ്യ വിഷയങ്ങളില്‍ തന്റെ അഭ്പ്രായം കൃത്യമായി പറയുന്ന നടനാണ് പരീഷ് പേരടി. ഈ വിഷയത്തില്‍ ഹരീഷ് ഡിവൈഎഫ്‌ഐയോട് ചോദിക്കുന്നത് മലപ്പുറത്ത് നിങ്ങള്‍ പന്നിയിറച്ചി വിളമ്പിയോ എന്നാണ്. 

വിളമ്പിയില്ലെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ അല്ല ഡിങ്കോള്‍ഫിയാണെന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇനി അങ്ങനെ വിളമ്പിയിട്ടുണ്ടെങ്കില്‍ അതിന്റെ ഫോട്ടോഷോപ്പ് ചെയ്യാത്ത ഫോട്ടോ അയച്ചുതന്നാല്‍ താന്‍ പോസ്റ്റ് പിന്‍വലിക്കാമെന്നും അദ്ദേഹം പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Dyfi യോട് ഒരു ചോദ്യം ...മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു...
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും DYFIയുടെ മലപ്പുറം പേജില്‍ പോലും കണ്ടില്ല..
മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ DYFI ആണ്..അല്ലെങ്കില്‍..വെറും ഡിങ്കോളാഫികളാണ്....
മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒര്‍ജിനല്‍ ഫോട്ടോ അയ്ച്ച് തന്നാല്‍ ഈ പോസ്റ്റ് പിന്‍ വലിക്കുന്നതാണ്...ലാല്‍ സലാം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക