Image

കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് അപകടത്തില്‍പെട്ടു ഡ്രൈവര്‍ക്ക് പരിക്ക്

ജോബിന്‍സ് Published on 25 November, 2021
കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് അപകടത്തില്‍പെട്ടു ഡ്രൈവര്‍ക്ക് പരിക്ക്
തമിഴ്‌നാട് കൃഷ്ണഗിരിയില്‍ കെഎസ്ആര്‍ടിസി അപകടത്തില്‍പ്പെട്ടു. കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ ഹരീഷ് കുമാറിന് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കൃഷ്ഗിരിയിലെ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. സേലം ഹൊസൂര്‍ റൂട്ടില്‍ കൃഷ്ണഗിരിയില്‍ എത്തുന്നതിന് ഏഴ് കിലോമിറ്റര്‍ മുന്നേയാണ് അപകടമുണ്ടായത്. ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു.

തിരുവനന്തപുരം ബംഗളുരു ബസാണ് അപകടത്തില്‍പ്പെട്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക