Image

നാണംകെട്ട ന്യായങ്ങള്‍ പറയാതെ ഇറങ്ങിപ്പോകണമെന്ന് ഷിജുഖാനോട് ബെന്യാമിന്‍

ജോബിന്‍സ് Published on 24 November, 2021
നാണംകെട്ട ന്യായങ്ങള്‍ പറയാതെ ഇറങ്ങിപ്പോകണമെന്ന് ഷിജുഖാനോട് ബെന്യാമിന്‍
വിവാദ ദത്ത് നല്‍കല്‍ വിവാദത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍ . തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ബെന്യാമിനെതിരെ കുറിപ്പിട്ടത്. ഡിഎന്‍എ ടെസ്റ്റില്‍ കുഞ്ഞിന്റെ അമ്മ അനുപമയാണെന്ന് തെളിഞ്ഞിരുന്നു. 

മാത്രമല്ല സിഡബ്യുസിയുടേയും ശിശുക്ഷേമ സമിതിയുടേയും ഭാഗത്ത് നിന്നും കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഗുരുതരമായ ക്രമക്കേടുണ്ടായെന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ബെന്യമിന്‍ ഷിജുഖാനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. 

'ഇനിയും നാണം കെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജി വച്ച് ഇറങ്ങി പോകണം മി. ഷിജു ഖാന്‍ ' എന്നാണ് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക