Image

പാലക്കാട്ട് കൊലപാതകം ; കൊലയാളികളുടെ വാഹനം തമിഴ്‌നാട്ടിലെത്തിച്ച് പൊളിച്ചു

ജോബിന്‍സ് Published on 24 November, 2021
പാലക്കാട്ട് കൊലപാതകം ; കൊലയാളികളുടെ വാഹനം തമിഴ്‌നാട്ടിലെത്തിച്ച് പൊളിച്ചു
പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ കണ്‍മുമ്പിലിട്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെത്തിയ കാര്‍ തമിഴ്‌നാട്ടിലേയ്ക്ക് കടത്തി പൊളിച്ചതായി റിപ്പോര്‍ട്ടുകള്‍. പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം. 

മൂന്ന് ദിവസം മുന്‍പാണ് കാര്‍ പൊള്ളാച്ചിയിലെത്തിച്ചത്. കൊല്ലങ്കോട്- മുതലമട വഴിയാണ് പൊള്ളാച്ചിയിലെത്തിച്ചത്. വാഹനത്തിന്റെ നമ്പര്‍ വ്യാജമാണ്. കൊല്ലങ്കോടിനടുത്താണ് നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു. 
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളായ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി ഇന്നലെ രാത്രിയോടെ പിടിയിലായിരുന്നു.

കേസില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള നാല് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവാനാണ് സാധ്യത. അറസ്റ്റിലായ രണ്ട് പേരുടേയും പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. തിരിച്ചറിയില്‍ പരേഡ് നടത്താനുള്ളതിനാലാണ് ഇക്കാര്യങ്ങള്‍ പുറത്തുവിടാത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക