Image

താന്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ള ആളാണെന്ന് കണ്ണൂര്‍ വി.സി

ജോബിന്‍സ് Published on 24 November, 2021
താന്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ള ആളാണെന്ന് കണ്ണൂര്‍ വി.സി
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി പരിഗണിക്കുന്നത് സംബന്ധിച്ച വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. 

താന്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ള ആളാണെന്നും എന്നാല്‍ നിയമം വിട്ട് ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രിയവര്‍ഗീസിന്റെ യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 
പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കണോ എന്നതില്‍ വ്യക്തത ഇല്ലെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രിയയെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

നിയമ ഉപദേശം കിട്ടിയ ശേഷമേ തുടര്‍ നടപടി ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തില്‍ പ്രിയാ വര്‍ഗീസിനാണോ ഒന്നാം റാങ്ക് എന്ന കാര്യത്തില്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക