Image

മോഫിയ കേസില്‍ ചര്‍ച്ചയായി കുട്ടി സഖാവ്

ജോബിന്‍സ് Published on 24 November, 2021
മോഫിയ കേസില്‍ ചര്‍ച്ചയായി കുട്ടി സഖാവ്
മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഒരു ദിവസം പിന്നിടുമ്പോള്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മോഫിയ നല്‍കിയ പരാതി ഒതുക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. കുട്ടി സഖാവ് എന്നു വിളിക്കുന്ന ഒരാളും സ്‌റ്റേഷനില്‍ ഉണ്ടായിരുന്നെന്നും ഇയാളും സിഐയും ചേര്‍ന്നാണ് കേസ് ഒതുക്കാന്‍ ശ്രമിച്ചതെന്നും മോഫിയയുടെ പിതാവാണ് ഒരു ചാനലിനോട് പറഞ്ഞത്. 

അയാളുടെ പേരറിയില്ലെന്നും മോഫിയ അയാളെ കുട്ടിസഖാവെന്നാണ് വിളിക്കുന്നതെന്നും മോഫിയയുടെ അച്ഛന്‍ പറയുന്നു. സഖാവായതുകൊണ്ടും ചെറിയ ആളായതുകൊണ്ടുമാണ് ഇങ്ങനെ വിളിക്കുന്നതെന്ന് മോഫിയ പറഞ്ഞിട്ടുണ്ടെന്നും മോഫിയയുടെ അച്ഛന്‍ ദില്‍ഷിത് കെ. സലീം പറഞ്ഞു. 

ഒരു എല്‍എല്‍ബി വിദ്യാര്‍ത്ഥിനി നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാനും പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ആരോപണവിധേയനായ സിഐയെ പ്രേരിപ്പിച്ചത് കുട്ടിസഖാവിലൂടെ ഉണ്ടായ രാഷ്ട്രീയ ഇടപെടലാണോ എന്നും പൊതു സമൂഹം സംശയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക