Image

മോഫിയയുടെ ആത്മഹത്യ ; ഭര്‍തൃവീട്ടുകാര്‍ കസ്റ്റഡിയില്‍

ജോബിന്‍സ് Published on 24 November, 2021
മോഫിയയുടെ ആത്മഹത്യ ;  ഭര്‍തൃവീട്ടുകാര്‍ കസ്റ്റഡിയില്‍
ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാരെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഫീയ പര്‍വീണായിരുന്നു ഇന്നലെ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കും തന്നെ സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി അപമാനിച്ച സ്ഥലം സിഐയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നത്.

കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവരെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്. അതേസമയം, പരാതി പരിഗണിച്ച സമയത്ത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച കാര്യങ്ങളിലും അന്വേഷണ സംഘ്ം
 ഇന്ന് വ്യക്തത വരുത്തും. ആലുവ സിഐ അവഹേളിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത കമ്മീഷനും, റൂറല്‍ എസ്പിയും ആവശ്യപ്പെട്ടിരുന്നു.

മോഫിയ പര്‍വീണിന് ഭര്‍ത്താവ് സുഹൈലിന്റെ വീട്ടില്‍ അനുഭവിക്കേണ്ടിവന്നത് ക്രൂര പീഢനമാണെന്ന് അച്ഛന്‍ ദില്‍ഷാദ് കെ സലീം പറയുന്നു. ശരീരം മുഴുവന്‍ പച്ചകുത്താനാവശ്യപ്പെട്ട് സുഹൈല്‍ മോഫിയയെ മര്‍ദ്ദിച്ചു. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്കടിമയായിരുന്നു. ഇത് മോഫിയയെ മാനസികമായി തകര്‍ത്തിയെന്നും സലീം മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക