Image

സ്വപ്‌നയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ്

ജോബിന്‍സ് Published on 23 November, 2021
സ്വപ്‌നയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ്
നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജാമ്യവ്യവസ്ഥകളില്‍ കോടതി ഇളവനുവദിച്ചു. മുന്‍പ് ജാമ്യം നല്‍കിയ ഘട്ടത്തില്‍ എറണാകുളം വിട്ടുപോകരുതെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഈ വ്യവസ്ഥ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എടുത്തുമാറ്റി. 

പക്ഷെ കേരളം വിട്ടുപോകരുതെന്നും അങ്ങനെ പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വീട് തിരുവനന്തപുരത്താണെന്നു ഇതിനാല്‍ തിരുവനന്തപുരത്ത് പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു സ്വപ്‌നയുടെ ആവശ്യം. 

ഈ ആവശ്യത്തെ എന്‍ഫോഴ്‌സ്‌മെന്റും എതിര്‍ത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക