Image

മറഡോണയ്‌ക്കെതിരെ ലൈംഗീക പീഡന ആരോപണവുമായി യുവതി

ജോബിന്‍സ് Published on 23 November, 2021
മറഡോണയ്‌ക്കെതിരെ ലൈംഗീക പീഡന ആരോപണവുമായി യുവതി
അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതാഹസം ഡീഗോ മറഡോണയ്‌ക്കെതിരെ ലൈംഗീക പീഡന ആരോപണം. മറഡോണയുടെ ഒന്നാം ചരമവാര്‍ഷികത്തോടടുക്കുമ്പോഴാണ് മുമ്പ് മറഡോണയുടെ കാമുകിയായിരുന്ന ഇപ്പോള്‍ 37 വയസ്സുള്ള യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

തനിക്ക് 16 വയസ്സുള്ളപ്പോല്‍ പല തവണ മറഡോണ തന്നെ പീഡിപ്പിച്ചെന്നും മാറിടത്തിന്റെ വലിപ്പം കൂട്ടാനുള്ള ചികിത്സയ്ക്ക് നിര്‍ബന്ധിച്ചെന്നും യുവതി ആരോപിക്കുന്നു. ഒരു ക്ലിനിക്കില്‍ വെച്ച് തന്റെ മുഖം പൊത്തിപ്പിടിച്ചശേഷം പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. 

2001ല്‍ മറഡോയ്ക്കൊപ്പം ബ്യൂണസ് ഐറിസിലേക്ക് നടത്തിയ യാത്രയ്ക്കിടെ നേരിട്ട പീഡനങ്ങളെ കുറിച്ചും വെളിപ്പെടുത്തലുണ്ട്. 'മറഡോണയുടെ സഹായികള്‍ ഹോട്ടലില്‍ ആഴ്ചകളോളം തടഞ്ഞുവെച്ചു. ഹോട്ടലില്‍ നിന്ന് തനിച്ച് പുറത്തുപോകുന്നത് വിലക്കി. മാറിടത്തിന്റെ വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയക്ക് നിര്‍ബന്ധിച്ചു. 

മറഡോണയെ ഇപ്പോഴും ആരാധനാപാത്രമായി കാണുന്ന അര്‍ജന്റീനയില്‍ കഴിയുക പ്രയാസമാണ്. എനിക്ക് അയാളെക്കുറിച്ച് മോശം അനുഭവങ്ങള്‍ മാത്രമേയുള്ളൂ എന്നും ക്യൂബന്‍ വനിത പറഞ്ഞു. പീഡന ആരോപണങ്ങള്‍ മറഡോണയുടെ സഹായികള്‍ അഭിഭാഷകര്‍ മുഖേന തള്ളിക്കളഞ്ഞിട്ടുണ്ട്. 2020 നവംബര്‍ 25നാണ് അന്തരിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 60 വയസ്സായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക