Image

ബോളെടുക്കാന്‍ കടലില്‍ ഇറങ്ങിയ കുട്ടി തിരയില്‍പ്പെട്ട് മരിച്ചു

ജോബിന്‍സ് Published on 23 November, 2021
ബോളെടുക്കാന്‍ കടലില്‍ ഇറങ്ങിയ കുട്ടി തിരയില്‍പ്പെട്ട് മരിച്ചു
ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കടലിലേയ്ക്ക് പോയ ബോളെടുക്കുന്നതിനായി കടലില്‍ ഇറങ്ങിയ കുട്ടി തിരയില്‍പ്പെട്ട് മരിച്ചു. പുതിയങ്ങാടി എടുക്കല്‍ ബീച്ചിലാണ് സംഭവം. ഏലത്തൂര്‍ പാവങ്ങാട് ബിഇഎം യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുള്‍ ഹക്കീം(11) ആണ് മരിച്ചത്.

കടലിലിറങ്ങിയ കുട്ടിയെ തിര 200 മീറ്ററോളം കടലിനുള്ളിലേക്ക് കൊണ്ടുപോയി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയും പൊലീസും  തീരദേശ പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. തെരച്ചിലിനിടെ മൃതദേഹം സമീപത്തായി തീരത്തടിയുകയായിരുന്നു. 

പുതിയങ്ങാടി ബാങ്ക് ബസാറിന്  സമീപം പറമ്പത്ത് വീട്ടില്‍ റഫീഖ്- മുംതാസ് ദമ്പതികളുടെ മകനാണ് മരിച്ച അബ്ദുള്‍ ഹക്കീം. സഹോദരങ്ങള്‍: ഹാദിയ, മുഹമ്മദ് യാസിന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക