Image

വിവാഹത്തിനെത്താത്ത വരന്റെ വീടുമുമ്പില്‍ വിവാഹ വസ്ത്രത്തില്‍ വധുവിന്റെ ധര്‍ണ്ണ

ജോബിന്‍സ് Published on 23 November, 2021
വിവാഹത്തിനെത്താത്ത വരന്റെ വീടുമുമ്പില്‍ വിവാഹ വസ്ത്രത്തില്‍ വധുവിന്റെ ധര്‍ണ്ണ
വിത്യസ്ത സമരവുമായി ഒരു പെണ്‍കുട്ടി. വിവാഹ വസ്ത്രം ധരിച്ച് വരന്റെ വീടിന്റെ മുമ്പിലാണ് വധുവായ പെണ്‍കുട്ടി ധര്‍ണ്ണ നടത്തിയത്. ഭുവനേശ്വറിലാണ് സംഭവം. ഇരുവരുടേയും വിവാഹം ഹിന്ദു ആചാരപ്രകാരം നടത്താന്‍ നിശ്ചയിക്കുകയും വിവാഹ വേദിയിലേയ്ക്ക് വധുവും കൂട്ടരും എത്തുകയും ചെയ്തു എന്നാല്‍ വരനും കൂട്ടരും എത്താത്തതാണ് പ്രതിഷേധത്തിന് കാരണം. 

വധു ഡിംപിള്‍ ഡാഷും വരന്‍ സുമീത് സാഹുവും നേരത്തേ നിയമപരമായി വിവാഹിതരായതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പരിമിതമായ അതിഥികളുടെ സാന്നിധ്യത്തില്‍ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടത്താനാണ് കുടുംബങ്ങള്‍ തീരുമാനിച്ചിരുന്നത്. 

എന്നാല്‍, ഡിംപിളും കുടുംബവും വിവാഹ വേദിയില്‍ എത്തിയപ്പോള്‍ വരനെയും കുടുംബത്തെയും കാണാനില്ല. അവര്‍ മണിക്കൂറുകളോളം മണ്ഡപത്തില്‍ കാത്തിരുന്നു. ആവര്‍ത്തിച്ചുള്ള കോളുകളോടും സന്ദേശങ്ങളോടും വരനോ വീട്ടുകാരോ പ്രതികരിച്ചില്ല. ഇതോടെ മണ്ഡപത്തില്‍ കാത്തുനില്‍ക്കാതെ, ഡിംപിളും അമ്മയും വരന്റെ വീട്ടില്‍ പോയി ധര്‍ണ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 

വിവാഹം രസിസ്റ്റര്‍ ചെയ്ത് തങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഒന്നിച്ച്
താമസിക്കുകയായിരുന്നുവെന്നും ഭര്‍തൃവീട്ടുകാര്‍ക്ക് തന്നെ ഇഷ്ടമല്ലായിരുന്നുവെന്നും ഇപ്പോള്‍ ഭര്‍ത്താവും അവര്‍ക്കൊപ്പമാണെന്നും ഇതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ പിതാവ് പിതാവ് തന്റെ വീട്ടിലെത്തി സംസാരിച്ചാണ് ഹിന്ദു ആചാര പ്രകാരം വിവാഹം നടത്താന്‍ തീരുമാനിച്ചതെന്നും ഡിംപിള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഭര്‍തൃവീട്ടില്‍ നിന്നും പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ഡിംപിള്‍ പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക