Image

യുവതി മരിച്ച നിലയില്‍ ; സിഐയ്ക്കും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ആത്മഹത്യാക്കുറിപ്പ്

ജോബിന്‍സ് Published on 23 November, 2021
യുവതി മരിച്ച നിലയില്‍ ; സിഐയ്ക്കും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ആത്മഹത്യാക്കുറിപ്പ്
ആലുവയിലെ എടയപ്പുറത്ത് എല്‍.എല്‍.ബി വിദ്യാര്‍ഥിയായ യുവതി തൂങ്ങി മരിച്ച നിലയില്‍. കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണാണ്(21) മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. ഇന്നലെ യുവതി ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് എതിരെ ആലുവ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

മോഫിയയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുറിപ്പില്‍ സിഐയ്ക്കും ഭര്‍ത്താവിന്റെ കുടുംബത്തിനും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.ഇന്നലെ നല്‍കിയ പരാതിയെ തുടര്‍ന്ന് വിഷയം ഒത്തു തീര്‍പ്പാക്കുന്നതിനായി യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. 

ചര്‍ച്ച നടക്കുന്നതിനിടയില്‍ സിഐ തന്നെ മോശമായി ചീത്തവിളിച്ചു. ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കി. അതുകൊണ്ടാണ് ജീവനൊടുക്കുന്നത് എന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക