Image

ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published on 22 November, 2021
ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പാലക്കാട്: ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തില്‍   ഒരാള്‍ അറസ്റ്റില്‍. കൊലപാതക​ത്തില്‍ നേരിട്ട് പങ്കെടുത്ത ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായത് പോപ്പുലര്‍ ഫ്രണ്ട് നേതാവാണ്.  ദൃക്‌സാക്ഷികള്‍ തിരിച്ചറിയേണ്ടതിനാല്‍ പ്രതിയുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് എസ്‌പി ആര്‍ വിശ്വനാഥ് അറിയിച്ചു. കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്നലെ കൊ​ല​പാ​ത​ക​വുമായി ബന്ധപ്പെട്ട് മൂ​ന്നു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു. നെ​ന്മാ​റ സ്വ​ദേ​ശി​ക​ളാ​യ സ​ലാം, ഇ​സ്ഹാ​ക്ക്, പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​ബൈ​ര്‍ എ​ന്നി​വ​രെയാണ് പോലീസ് പിടികൂടിയത് .കോ​ട്ട​യം മു​ണ്ട​ക്ക​യ​ത്ത് ബേ​ക്ക​റി തൊ​ഴി​ലാ​ളി​യാ​ണ് സു​ബൈ​ര്‍. ഇ​യാ​ളു​ടെ മു​റി​യി​ല്‍​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക