Image

എസ്.ഐയെ കൊലപ്പെടുത്തിയ കേസില്‍ നാല് കുട്ടികള്‍ പിടിയില്‍

Published on 22 November, 2021
   എസ്.ഐയെ കൊലപ്പെടുത്തിയ കേസില്‍ നാല്  കുട്ടികള്‍ പിടിയില്‍
ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ പട്രോളിങ്ങിനിടെ പൊലീസ് സബ് ഇന്‍സ്‌പെക്ടറെ വെട്ടിക്കൊന്ന കേസില്‍ പത്തും പതിനേഴും വയസുള്ള നാല് കുട്ടികള്‍ പിടിയില്‍.  നവല്‍പേട്ട് സ്റ്റേഷന്‍ എസ്.ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്.

രണ്ട് പേര്‍ ചേര്‍ന്ന് ബൈക്കില്‍ ആടിനെ മോഷ്ടിച്ച് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രദേശത്ത് ആടുമോഷണം പതിവായിരുന്നു. മോഷ്ടാക്കളെ  പിടികൂടാന്‍ ഭൂമിനാഥനും മറ്റൊരു പൊലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടരുകയായിരുന്നു. 

സംഘത്തിലെ രണ്ടുപേരെ വെള്ളക്കെട്ടുള്ള സബ് വേയില്‍ വെച്ച് ഭൂമിനാഥന്‍ തടഞ്ഞിരുന്നു അവിടെ വെച്ച് ഏറ്റമുട്ടല്‍ ഉണ്ടായി. പുതുക്കോട്ട ജില്ലയിലേക്ക് കടന്ന പ്രതികളെ ഭൂമിനാഥന്‍ പിന്തുടര്‍ന്ന് പിടികൂടുന്നതിനിടെ  മോഷ്ടാക്കള്‍ എസ്.ഐയെ വെട്ടികൊലപ്പെടുത്തി. പിന്നീട് അവിടെ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെടുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്ന് പൊലീസ് പറയുന്നു. കേസ് അന്വേഷിക്കുന്നതിനായി നാലംഗസംഘത്തെ ചുമതലപ്പെടുത്തി. 

ഭൂമിനാഥന്റെ കുടുംബത്തിന്  ഒരു കോടിരൂപ സഹായധനം പ്രഖ്യാപിച്ച മുഖ്യമന്ത്രി  സ്റ്റാലിന്‍  കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക