Image

കോവിഡ്; കമല്‍ഹാസന്‍ ആശുപത്രിയില്‍, രോഗം സ്ഥിരീകരിച്ചത് യുഎസ് യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെ

Published on 22 November, 2021
കോവിഡ്; കമല്‍ഹാസന്‍  ആശുപത്രിയില്‍, രോഗം സ്ഥിരീകരിച്ചത് യുഎസ് യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെ
നടന്‍ കമല്‍ഹാസന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. 

അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ താരത്തിന്  കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കമല്‍ ട്വീറ്റ് ചെയ്തു. ഇതോടെ ചെന്നൈയില്‍ ഇന്നു കമല്‍ പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കി. ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് താരം ഇപ്പോള്‍.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിലാണ് കമല്‍ഹാസന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, അര്‍ജുന്‍ ദാസ്, സമ്പത്ത് രാജ്, നരൈന്‍, ശിവാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കമല്‍ഹാസന്‍ തന്നെയാണ് നിര്‍മാണം.

ഇന്ത്യന്‍ 2വിന് ശേഷം കമല്‍ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക