Image

മുല്ലപ്പെരിയാര്‍ ഡാമിലെ ജല നിരപ്പ്​ 142 അടിയാക്കാമെന്ന ഉത്തരവ്​ തുടരും

Published on 22 November, 2021
മുല്ലപ്പെരിയാര്‍ ഡാമിലെ ജല നിരപ്പ്​ 142 അടിയാക്കാമെന്ന ഉത്തരവ്​ തുടരും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച ഇടക്കാല ഉത്തരവ് തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലനിര്‍ത്താനാണ് ഇടക്കാല ഉത്തരവ്.

ഒക്ടോബര്‍ 28നാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കിയത്.

അതേസമയം അടിയന്തര സാഹചര്യമുണ്ടായാല്‍ സ്ഥിതിഗതികള്‍ മേല്‍നോട്ട സമിതി വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു.

കോടതിയുടെ നിര്‍ദേശ പ്രകാരം നവംബര്‍ 30ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് സാധിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക