Image

നിയന്ത്രണമില്ലാതെ കാട്ടുപന്നി വേട്ട അനുവദിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി

ജോബിന്‍സ് Published on 22 November, 2021
നിയന്ത്രണമില്ലാതെ കാട്ടുപന്നി വേട്ട അനുവദിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി
കാട്ടുപന്നികളെ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ വേട്ടയാടാന്‍ അനുവദിക്കാനാവില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. കേരളാ വനം മന്ത്രി എ.കെ. ശശീന്ദ്രനുമായുള്ള ചര്‍ച്ചയിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ഗുരുതര നിയമപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. 

രണ്ടു വര്‍ഷമെങ്കിലും കാട്ടുപന്നികളെ വേട്ടയാടാന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം സെക്രട്ടറിമാരുടെ യോഗത്തിന് ശേഷമേ പറയാന്‍ കഴിയൂവെന്ന് മന്ത്രി അറിയിച്ചു.
നിബന്ധനകളില്ലാതെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം പറയുന്നത്. 

കേരളത്തിന്റെ പ്രശ്‌നം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായാണ് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞത്. കാട്ടു പന്നികള്‍ ആളുകളെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും നിത്യ സംഭവമായതോടെയാണ് കേരളം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യം അറിയിച്ചു സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രം കേരളത്തോട് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ മന്ത്രി തല കൂടിക്കാഴ്ച നടക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക