Image

ഹലാല്‍ വിവാദം മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് കോടിയേരി

ജോബിന്‍സ് Published on 22 November, 2021
ഹലാല്‍ വിവാദം മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് കോടിയേരി
സംസ്ഥാനത്ത് ഹലാല്‍ വിവാദം ഉയര്‍ത്തുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഈ വിഷയം ഏറ്റവുമധികം പ്രചരിപ്പിക്കുന്ന ബിജെപിയ്ക്കുള്ളില്‍ തന്നെ വിഷയത്തില്‍ അഭിപ്രായ വിത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കോടിയേരിയുടെ പ്രതികരണം. മന്ത്രി സ്ഥാനം വേണമെന്ന എം.വി. ശ്രേയാംസ്‌കുമാറിന്റെ ആവശ്യവും അദ്ദേഹവും തള്ളി. ഓരോ പാര്‍ട്ടികള്‍ക്കും അവകാശവാദങ്ങള്‍ ഉണ്ടാകുമെന്നും ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.

ജനതാ പാര്‍ട്ടികള്‍ ഒന്നിക്കണം എന്നാണ് സിപിഎമ്മിന്റെ അഭിപ്രായമെന്നും കോടിയേരി പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സുപ്രധാന വിഷയങ്ങളില്‍ പ്രതികരണവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക