Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ആറ് പ്രതികളുടെ ആസ്തികള്‍ മരവിപ്പിച്ചു

ജോബിന്‍സ് Published on 22 November, 2021
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ആറ് പ്രതികളുടെ ആസ്തികള്‍ മരവിപ്പിച്ചു
സിപിഎം മേല്‍നോട്ടത്തിലായിരുന്ന കരുവന്നൂര്‍ സഹകരണബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആറ് പ്രതികളുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു. തട്ടിപ്പില്‍ പ്രധാന പങ്ക് വഹിച്ചവരുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത് . ഇതില്‍ ജീവനക്കാരും ഇടനിലക്കാരും ഉള്‍പ്പെടുന്നു. 

ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, സൂപ്പര്‍മാര്‍ക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനില്‍, കമ്മിഷന്‍ ഏജന്റ് ബിജോയ്, ഇടനിലക്കാരന്‍ പി പി കിരണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

സിപിഎം നേതൃത്വത്തിലുള്ള 13 അംഗ ഭരണ സമിതിയായിരുന്നു ബാങ്കിലേത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. ബാങ്കില്‍ വിവിധ രീതികളില്‍ 100 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് രജിസ്ട്രാറുടെ കണ്ടെത്തല്‍. വ്യാജ വായ്പകളിലൂടെയാണ് കൂടുതല്‍ തട്ടിപ്പും നടന്നത്. 

കേസില്‍ 12 ഭരണസമിതി അംഗങ്ങളും പ്രതികളാണ്. ഇവരില്‍ രണ്ട് പേരെ ഇനിയും പിടികൂടാനുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക