ആന്ധ്രയില്‍ ഡാമില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങല്‍ ഒഴിപ്പിച്ചു. ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയായ. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്. വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ് ചോര്‍ച്ച.
500 വര്‍ഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് റയല ചെരിവ് ജലസംഭരണി. വ്യോമസേനയും ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് ആളുകളെ മാറ്റിയത്. ഡാം അപകടാവസ്ഥയില്‍ ആണെന്ന് ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചതോടെയാണ് ജനങ്ങലെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്.
ഇതിനിടെ ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജനജീവിതം ദുസ്സഹമാക്കി താഴ്ന്നമേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിടം തകര്‍ന്നും മഴക്കെടുതിയില്‍ മരണം 39 ആയി. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്