Image

പാലക്കാട് കൊലപാതകം ; മുണ്ടക്കയത്ത് മൂന്നു പേരെ അറസ്റ്റ് ചെയ്തു

ജോബിന്‍സ് Published on 22 November, 2021
പാലക്കാട് കൊലപാതകം ; മുണ്ടക്കയത്ത് മൂന്നു പേരെ അറസ്റ്റ് ചെയ്തു
കോട്ടയം മുണ്ടക്കയത്ത് ബേക്കറി ജീവനക്കാരനുള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. 

മുണ്ടക്കയം ടൗണിലെ ബേക്കറിയില്‍ ജോലിക്കാരനായിരുന്ന പാലക്കാട് സ്വദേശി സുബൈര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് രണ്ടു യുവാക്കളെ ശനിയാഴ്ച രാത്രി ഏഴരയോടെ പൊലീസ് അറസ്റ്റ് ചെയ്തത്.പാലക്കാട് നെന്‍മാറ സ്വദേശികളായ സലാം,  ഇസ്ഹാക് എന്നിവരാണ് അറസ്റ്റിലായത്.

 നാലുമാസം മുന്‍പ് മുണ്ടക്കയത്ത് എത്തിയ ബേക്കറി ജോലിക്കാരന്‍ ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. പാലക്കാട് കൊലപാതകത്തില്‍ പങ്കുള്ള രണ്ടുപേര്‍  ഇയാള്‍ക്കൊപ്പം താമസിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.

  പൊലീസ് എത്തി പരിശോധന നടത്തുമ്പോഴാണ് ബേക്കറി ഉടമയും കെട്ടിട ഉടമയും  ഇക്കാര്യം അറിയുന്നത്. ഏതു കേസില്‍ ആണെന്നും കൂടെയുണ്ടായിരുന്ന യുവാക്കള്‍ ആരായിരുന്നുവെന്നും പ്രാദേശികമായി പോലീസിന് അറിവില്ല. പാലക്കാട് നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തതെന്ന് പറയപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക