Image

ദത്ത് വിവാദം ; ഷിജുഖാനെതിരെ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് അനുപമ

ജോബിന്‍സ് Published on 21 November, 2021
ദത്ത് വിവാദം ; ഷിജുഖാനെതിരെ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് അനുപമ
തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അനുപമയുടെ കുഞ്ഞിനെ അനുപമയുടെ സമ്മതമില്ലാതെ ദത്ത് നല്‍കിയ സംഭവത്തില്‍ വിവാദം വീണ്ടും കൊഴുക്കുന്നു. ശിശുക്ഷേമ സമിതിയെ ഇന്നലെ തിരുവനന്തപുരം കുടുംബകോടതി വിമര്‍ശിച്ചതോടെയാണ് വീണ്ടും വിവാദങ്ങലുയരുന്നത്. 

ശിശുക്ഷേമ സമിതിയ്ക്ക് കുട്ടികളെ ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ലാതിരുന്ന സമയത്താണ് തന്റെ കുഞ്ഞിനെ ദത്ത് നല്‍കിയതെന്നും ഇതിനാല്‍ സമിതി അധ്യക്ഷന്‍ ഷിജുഖാനെതിരെ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് അനുപമ ആവശ്യപ്പെട്ടു. 

ശിശുക്ഷേമ സമിതിയുടെ ദത്ത് നല്‍കാനുള്ള ലൈസന്‍സ് കാലാവധി ജൂണ്‍ 30ന് അവസാനിച്ചിരുന്നു. 2016 ജൂലൈ ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെയായിരുന്നു ലൈസന്‍സ് കാലാവധി. അതായത് അനുപമയുടേതെന്ന് സംശയിക്കുന്ന കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്ക് കൈമാറുമ്പോള്‍ ശിശുക്ഷേണ സമിതിക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്ന് വ്യക്തം. ഈ സാഹചര്യത്തിലാണ് പുതിയ ആവശ്യവുമായി അനുപമ രംഗത്ത് വന്നിരിക്കുന്നത്. 

ഇതിനിടെ അനുപമയുടേതെന്ന് സംശയിക്കുന്ന കുട്ടിയെ ആന്ധ്രയിലെ ദമ്പതികള്‍ കേരളത്തില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കുട്ടിയെ ഉടന്‍ കേരളത്തിലെത്തിച്ച് ഡിഎന്‍എ പരിശോധന നടത്തും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക