Image

ഇടുക്കിയില്‍ പ്രണയത്തില്‍ നിന്നും പിന്‍മാറിയ യുവാവിന്റെ മുഖത്ത് യുവതി ആഡിസൊഴിച്ചു

ജോബിന്‍സ് Published on 21 November, 2021
ഇടുക്കിയില്‍ പ്രണയത്തില്‍ നിന്നും പിന്‍മാറിയ യുവാവിന്റെ മുഖത്ത് യുവതി ആഡിസൊഴിച്ചു
ഇടുക്കിയില്‍ യുവാന്റെ മുഖത്ത് യുവതി ആസിഡൊഴിച്ചു. പ്രണയത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്നുള്ള പകയാണ് ആസിഡൊഴിക്കാന്‍ കാരണം. അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ്  തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറിനെതിരെ ആക്രമണം നടത്തിയത്.  ആസിഡ് ആക്രമണത്തില്‍ അരുണ്‍ കുമാറിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. ഷാബയെ പോലീസ് അറസ്റ്റ് ചെയ്തു. 

പ്രണയത്തില്‍ നിന്ന് പിന്മാറാനുള്ള യുവാവിന്റെ തീരുമാനമായിരുന്നു യുവതിയെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറും, അടിമാലി സ്വദേശി ഷീബയും സാമൂഹമാധ്യമം വഴിയാണ് പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയമായി. ഒരുമിച്ച് താമസിക്കാനായി ഷീബ തിരുവനന്തപുരത്തെത്തി ഹോം നഴ്‌സ് ആയി വരെ ജോലി നോക്കിയിരുന്നു. എന്നാല്‍ യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് അറിഞ്ഞതോടെ അരുണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചു. 

മറ്റൊരു വിവാഹത്തിനായുള്ള ആലോചനയിലുമായിരുന്നു. ഇതറിഞ്ഞ ഷീബ യുവാവിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തന്നെ കൂടെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. അരുണ്‍ ഇത് നിരസിച്ചതോടെ കയ്യില്‍ കരുതിയിരുന്ന ആസിഡ് മുഖത്തൊഴിക്കുകയായിരുന്നു. സംഭവശേഷം ഭര്‍ത്താവിന്റെ മുരിക്കാശ്ശേരിയുള്ള തറവാട് വീട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു യുവതി. ഇവിടെ നിന്നാണ് വൈകീട്ട് അഞ്ച് മണിയോടെ ഷീബയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക