Image

രാജസ്ഥാനില്‍ പൈലറ്റിന് വഴങ്ങി ഗെലോട്ട്

ജോബിന്‍സ് Published on 21 November, 2021
രാജസ്ഥാനില്‍ പൈലറ്റിന് വഴങ്ങി ഗെലോട്ട്
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് തന്നെ തലവേദന സൃഷ്ടിച്ചുകൊണ്ട് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമാവുന്നു. മന്ത്രി സഭാ പുനസംഘടനയില്‍ സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍ നിന്നുള്ള അഞ്ച് പേര്‍ മന്ത്രിമാരാകും. 

മൂന്ന് ക്യാബിനറ്റ് സ്ഥാനങ്ങളും രണ്ട് സഹമന്ത്രി സ്ഥാനങ്ങളുമാണ് ലഭിക്കുന്നത്. മുഴുവന്‍ 15  മന്ത്രിമാരാണ് പുനസംഘടനയിലൂടെ മന്ത്രിസഭയിലേയ്‌ക്കെത്തുന്നത്. ഇവരില്‍ 11 പേര്‍ ക്യാബിനറ്റ് മന്ത്രിമാരും 4 പേര്‍ സഹമന്ത്രിമാരുമാണ്.  പുനഃസംഘടനയുടെ മുന്നോടിയായി എല്ലാ മന്ത്രിമാരും ശനിയാഴ്ച രാജിവെച്ചിരുന്നു.

ഒരു വര്‍ഷത്തോളമായി മന്ത്രിസഭ പുനസംഘടന ആവശ്യപ്പെടുന്ന സച്ചിന്‍ പൈലറ്റിന് അശ്വാസകരമാണ് ഹൈക്കമാന്റിന്റെ ഇടപെടലിനെ തുടര്‍ന്നുള്ള മന്ത്രിസഭാ പുനസംഘടന. സച്ചിന്‍ പൈലറ്റ് പക്ഷക്കാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ വിമുഖതയുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പ്രിയങ്കഗാന്ധിയും കെ സി വേണുഗോപാലും  ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സോണിയഗാന്ധിയുമായും ഗെലോട്ട് കൂടിക്കാഴ്ച നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക