Image

ലോകത്തിലാദ്യം കോവിഡ് വന്നതാര്‍ക്ക് ? ഉത്തരം കണ്ടെത്തി

ജോബിന്‍സ് Published on 20 November, 2021
ലോകത്തിലാദ്യം കോവിഡ് വന്നതാര്‍ക്ക് ? ഉത്തരം കണ്ടെത്തി
കൂടിയും കുറഞ്ഞും മനുഷ്യന്റെ ജീവിതശൈലിയേയും സാമൂഹ്യ ജീവിതത്തേയും മാറ്റി മറിക്കുകയും അനേകരുടെ ജീവന്‍ കവരുകയും ചെയ്ത കോവിഡ് മഹാമാരി ലോകത്തെ പിടിച്ച് കുലുക്കിയിട്ട് രണ്ടു വര്‍ഷം തികയാനിരിക്കെ ആദ്യ കോവിഡ് രോഗബാധിതയെ കണ്ടെത്തി. ചൈനയിലെ വുഹാന്‍ ഭക്ഷ്യമാര്‍ക്കറ്റിലെ മത്സ്യ വില്‍പ്പനക്കാരിയിലാണ് കോവിഡ് ബാധ ആദ്യം കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി പഠിക്കുന്ന അരിസോണ സര്‍വകലാശാലയിലെ ഇക്കോളജി ആന്‍ഡ് ഇവല്യൂഷനറി ബയോളജി വിഭാഗം മേധാവി മൈക്കല്‍ വോറോബിയുടെ നേതൃത്വത്തില്‍ നടന്ന പുതിയ പഠനത്തിലാണ് പുതിയ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നത്. പഠനത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതെന്ന് ദ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ചെമ്മീന്‍ വില്‍പ്പന നടത്തിയിരുന്ന 57 കാരിയില്‍ ഡിസംബര്‍ 11നുതന്നെ പനി സ്ഥിരീകരിച്ചെന്ന് വോറോബി ശാസ്ത്ര ജേണലായ 'സയന്‍സി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. വുഹാനില്‍നിന്ന് ദൂരെയുള്ള ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബര്‍ 16ന് കോവിഡ് ലക്ഷണങ്ങള്‍ ആദ്യം കണ്ടതെന്ന നിഗമനമാണ് ഇതോടെ തെറ്റെന്ന് കണ്ടെത്തിയത്. 

തുടക്കത്തില്‍ കണ്ടെത്തിയ വൈറസ് ബാധിതരില്‍ പകുതിപ്പേരും ചന്തയുടെ ചുറ്റുവട്ടത്തുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ചന്തയില്‍ നിന്നല്ല തുടക്കമെന്ന വാദത്തിന് നിലനില്‍പില്ലെന്നും പഠനത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക