Image

സമീര്‍ വാങ്കഡെയ്ക്ക് ബാര്‍ ഹോട്ടലുണ്ടെന്ന് വെളിപ്പെടുത്തല്‍

ജോബിന്‍സ് Published on 20 November, 2021
സമീര്‍ വാങ്കഡെയ്ക്ക് ബാര്‍ ഹോട്ടലുണ്ടെന്ന് വെളിപ്പെടുത്തല്‍
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സമീര്‍ വാങ്കഡെയ്ക്ക് സ്വന്തമായി ബാര്‍ ഹോട്ടലുണ്ടെന്ന് മഹാരാഷ്ട്ര എക്‌സൈസ് വകുപ്പാണ് വെളിപ്പെടുത്തിയത്. നവിമുംബൈ വാശിയിലെ സദ്ഗുരു എന്നു ബാര്‍ ഹോട്ടല്‍ വാങ്കഡെയുടേതാണെന്നാണ് എക്‌സൈസ് വകുപ്പ് അറിയിച്ചത്. 

ഇക്കാര്യം വാങ്കഡെയും സ്ഥിരീകരിച്ചു. തനിക്ക് ബാര്‍ഹോട്ടല്‍ ഉണ്ടായിരുന്നതായും കേന്ദ്ര സര്‍ക്കാരില്‍ ജോലിക്ക് കയറിയപ്പോള്‍ ഇതിന്റെ പവ്വര്‍ ഓഫ് അറ്റോര്‍ണി അച്ഛന്റെ പേരില്‍ നല്‍കിയതായും നിയമവിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു വാങ്കഡെയുടെ പ്രതികരണം. 

ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത് സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇതിന് പിന്നാലെ ഷാരൂഖ് ഖാനില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ചെന്നും വ്യാജ ജാതിരേഖ ചമച്ച് ജോലി നേടിയെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. 

ആരോപണങ്ങളെ തുടര്‍ന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസിന്റെ അന്വേഷണം സമീര്‍ വാങ്കഡെയില്‍ നിന്നും മാറ്റി എന്‍സിബി ഡല്‍ഹി സോണിന് നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക