Image

കൃത്യനിര്‍വ്വഹണത്തിലെ വീഴ്ച ; അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

ജോബിന്‍സ് Published on 20 November, 2021
കൃത്യനിര്‍വ്വഹണത്തിലെ വീഴ്ച ; അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു
പൊതുമരാമത്ത് വകുപ്പില്‍ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ മൂന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റേതാണ് നടപടി. സാബിര്‍ എസ്., കമലാക്ഷന്‍ പാലേരി. എസ്. അജിത്കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ച്യെ്തത്. 

കോട്ടയം ഡിവിഷന് കീഴിലുള്ള മുഴുവന്‍ പൊതുമരാമത്ത് പ്രവൃത്തികളിലും നിരുത്തരവാദിത്തപരമായ സമീപനമുണ്ടായതിനാണ് സാബിര്‍ എസ്സിനെ സസ്‌പെന്റ് ചെയ്തത്. കണ്ണൂര്‍ കീഴത്തൂര്‍ പാലം, വണ്ണാത്തിക്കടവ് പാലം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതിന്  കമലാക്ഷന്‍ പലേരിയെ സസ്‌പെന്റ് ചെയ്തു. 

നബാര്‍ഡ് ധനസഹായത്തിനുള്ള പ്രൊപോസല്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നതിന് കാലതാമസം വരുത്തിയതിനാണ് എസ് കെ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക