Image

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു

ജോബിന്‍സ് Published on 20 November, 2021
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. ജലനിരപ്പ് 141 അടിക്ക് മുകളിലെത്തിയതോടെയാണ് ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. രാവിലെ ആറുമണിയോടെയായിരുന്നു ഷട്ടര്‍ ഉയര്‍ത്തിയത്. സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തുറന്നിരിക്കുന്ന ഷട്ടറും കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്ന പരമാവധി ജലനിരപ്പ് 142 അടിയാണ്. 

ജലനിരപ്പ് സംബന്ധിച്ച് റൂള്‍ കമ്മിറ്റിയുടേയും മേല്‍നോട്ട സമിതിയുടേയും തീരുമാനം ഉടന്‍ ഉണ്ടായേക്കും. ഇടുക്കിലെ അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു. 2399.88  അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയി ഷട്ടര്‍ ഉയര്‍ത്തുന്ന കാര്യവും പരിഗണനയിലുണ്ട്. 

പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ശബരിമല തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തീര്‍ത്ഥാടകര്‍ക്ക് ഇന്ന് നിയന്ത്രണമുണ്ട്. പമ്പ ത്രിവേണി കരകവിഞ്ഞു. പമ്പയിലും സന്നിധാനത്തും എത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തമായ മഴയെ തുടര്‍ന്ന് ആന്ധ്രയിലും ശക്തമായ മഴ തുടരുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക