Image

ആന്ധ്രയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം; 18 പേരെ കാണാനില്ല

Published on 19 November, 2021
 ആന്ധ്രയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം; 18 പേരെ കാണാനില്ല


കടപ്പ: ആന്ധ്രപ്രദേശിലെ തെക്കന്‍ മേഖലകളില്‍ പ്രളയത്തില്‍ കനത്ത നാശനഷ്ടം. ചിറ്റൂരില്‍ നൂറുകണക്കിന് വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്. കടപ്പയില്‍ മൂന്ന് ബസുകള്‍ ഒഴുക്കില്‍പെട്ട് 12 പേര്‍ മരിച്ചു. കടപ്പയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണ് ബസുകള്‍ ഒഴുക്കില്‍പ്പെട്ടത്. സംഭവത്തില്‍ മുപ്പത് പേര്‍ ഒഴുകിപ്പോയി. 12 പേരുടെ മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെടുക്കാനായത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.


മേഖലയില്‍ പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. നദീതീരത്തും ഗ്രാമങ്ങളിലും ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. ചിറ്റൂരിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. മേഖലയില്‍ നിരവധി വീടുകള്‍ തകര്‍ന്നു.


വളര്‍ത്തുമൃഗങ്ങളും വാഹനങ്ങളുമെല്ലാം കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ ഒഴുകിപ്പോയി. ചിറ്റൂര്‍, കടപ്പ, തിരുപ്പതി മേഖലകളിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. അതേസമം തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക