Image

കര്‍ഷക സമരത്തിനിടെ മരിച്ചവര്‍ക്ക് സ്മാരകം നിര്‍മിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍

Published on 19 November, 2021
കര്‍ഷക സമരത്തിനിടെ മരിച്ചവര്‍ക്ക് സ്മാരകം നിര്‍മിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍

ന്യൂഡല്‍ഹി:കടുത്ത പ്രതിഷേങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നത് രാഷ്ട്രീയ നേട്ടാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ശനിയാഴ്ച കോണ്‍ഗ്രസ് കര്‍ഷക വിജയ ദിനമായി ആചരിക്കും.  ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളില്‍ കര്‍ഷ റാലികളും കര്‍ഷക സഭകളും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റേയും രാഹുല്‍ ഗാന്ധിയുടേയും പോരാട്ട വിജയമായി ഉയ
ര്‍ത്തിക്കാട്ടി വാര്‍ത്താസമ്മേളനം വിളിക്കാന്‍ സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ നിര്‍ദേശമുണ്ട്. 

സമരത്തിനിടെ ജീവന്‍ ത്യജിച്ച 700 ഓളം കര്‍ഷകര്‍ക്കായി വെള്ളി, ശനി രാത്രികളില്‍ മെഴുകുതിരി തെളിയിച്ച് പ്രാര്‍ഥനാമാര്‍ച്ച് നടത്തും. മരിച്ച കര്‍ഷകരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തും.

'രാജ്യത്തെ 62 കോടി കര്‍ഷകരുടെ പോരാട്ടവും ഇച്ഛാശക്തിയും വിജയിച്ചിരിക്കുന്നു. 700-ലധികം കര്‍ഷകരുടെ ത്യാഗത്തിന് ഇന്ന് ഫലമുണ്ടായി. സത്യവും നീതിയും .അഹിംസയും വിജയിച്ചിരിക്കുന്നു' - കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു. ഇതിനിടെ സമരത്തിനിടെ ജീവന്‍ ത്യജിക്കപ്പെട്ട  എല്ലാ കര്‍ഷകര്‍ക്കും സ്മാരകങ്ങള്‍ തീര്‍ക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത് ചന്നി പ്രഖ്യാപിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക