Image

സമരവിജയത്തില്‍ കര്‍ഷകര്‍ക്ക് കൈയ്യടിച്ച് രാഹുല്‍ ഗാന്ധി

ജോബിന്‍സ് Published on 19 November, 2021
സമരവിജയത്തില്‍ കര്‍ഷകര്‍ക്ക് കൈയ്യടിച്ച് രാഹുല്‍ ഗാന്ധി
രാജ്യത്തെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകരുടെ സത്യാഗ്രഹത്തിന് മുന്നില്‍ അഹങ്കാരം തല കുനിച്ചു എന്ന് രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. അനീതിക്കെതിരായ വിജയത്തിന് അഭിനന്ദനങ്ങള്‍ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ കുറിപ്പ്:

''രാജ്യത്തിന്റെ അന്നദാതാവ് സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തിന്റെ തല കുനിപ്പിച്ചു.
അനീതിക്കെതിരായ ഈ വിജയത്തിന് അഭിനന്ദനങ്ങള്‍!
ഇന്ത്യയെ വാഴ്ത്തുക, ഇന്ത്യയുടെ കര്‍ഷകനെ വാഴ്ത്തുക!'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക