Image

കേരളത്തില്‍ ഇസ്ലാമിക ഭീകരവാദികള്‍ അഴിഞ്ഞാടുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

ജോബിന്‍സ് Published on 19 November, 2021
കേരളത്തില്‍ ഇസ്ലാമിക ഭീകരവാദികള്‍ അഴിഞ്ഞാടുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍
കേരളത്തില്‍ ഇസ്ലാമിക ഭീകരവാദം മറ നീക്കി പുറത്തു വരുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല മറ്റു പാര്‍ട്ടി പ്രവര്‍ത്തകരും ഭീകര വാദത്തിനു ഇരയാവുന്ന സാഹചര്യമാണ് കേരളത്തിലെന്നും പോലീസ് അക്രമികളെ കയര്‍ ഊരി വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ വീട്  സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മുരളീധരന്‍. 

കേരളത്തില്‍ ഇസ്ലാമിക ഭാകരവാദികള്‍ അഴിഞ്ഞാടുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇസ്ലാമിക ഭീകരവാദികള്‍ക്കു അഴിഞ്ഞാടാന്‍ സാഹചര്യം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇതെല്ലാം കേവലം ഒറ്റപ്പെട്ട സംഭവം ആയി കാണുന്ന രീതി മാറണമെന്നും കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ അന്വേഷിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു. 

ഇതിനിടെ സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പാലക്കാട് എസ്പി ആര്‍. വിശ്വനാഥിന്റെ മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. പാലക്കാട്, ആലത്തൂര്‍ ഡിവൈഎസ്പിമാര്‍ അന്വേഷണ സംഘത്തിന്റെ ഭാഗമാണ്. പാലക്കാട്, കസബ, മീനാക്ഷിപുരം, നെന്മാറ, കൊഴിഞ്ഞാന്പാറ, ചെര്‍പ്പുളശേരി സിഐമാരും സംഘത്തിലുണ്ട്.

Join WhatsApp News
കൈയടി 2021-11-19 16:25:34
മാക്രോൺ പൊളിച്ചടുക്കുകയാണ്👌 ഇസ്ലാമിന് ഫ്രാൻസിൽ ഇനി പുതിയ നിയമാവലി ഇറക്കി മാക്രോൺ🔥 അത് അംഗീകരിക്കാൻ രാജ്യത്തെ ഇമാമുകൾക്ക് 15 ദിവസത്തെ അന്ത്യശാസനം, അംഗീകരിക്കാത്ത ഇമാമുകളെ ഫ്രാൻസിൽ നിൽക്കാൻ അനുവദിക്കില്ല എന്നും പ്രഖ്യാപിച്ചു കഴിഞ്ഞു മാക്രോൺ.. 👇ഇതാണ് നിയമങ്ങൾ 1) ഇസ്ലാം എന്നത് ഒരു മതം മാത്രം ആണ്, ഫ്രാൻസിലെ നിയമങ്ങൾക്ക് ഉള്ളിൽ ഉള്ള നിയമങ്ങൾ മാത്രമേ ഫ്രാൻസിലെ ഇസ്ലാമിന് പാടുള്ളൂ.🤩 2) പൊളിറ്റിക്കൽ ഇസ്ലാം അനുവദിക്കില്ല, മതത്തിനു രാഷ്ടിയത്തിൽ ഇടപെടാൻ അനുവാദം ഇല്ല. ഇടപെട്ടാൽ അതിനു കാരണക്കാർ ആയവർക്ക് അഞ്ചു വർഷം തടവും പൗരത്വം റദ്ദാക്കി വന്ന സ്ഥലത്തേയ്ക്ക് പറഞ്ഞു വിടും. 3) എല്ലാ മുസ്ലിം കുട്ടികളും സ്റ്റുഡന്റ്‌സ് ID എടുത്തിരിക്കണം, കൃത്യമായി അവർ സ്‌കൂളിൽ പോയിരിക്കണം, അത് കൃത്യമായി റിപ്പോർട്ട് ചെയ്തിരിക്കണം, ഹോം സ്‌കൂളിംഗ്, മദ്രസാ സ്‌കൂളിംഗ് ഒന്നും അനുവദനീയം അല്ല, ഇത് തെറ്റിക്കുന്ന മാതാപിതാക്കൾക്ക് 5 വർഷം വരെ തടവും, പൗരത്വം റദ്ദാക്കി വന്ന രാജ്യത്തേക്ക് പറഞ്ഞു വിടും. 4) മദ്രസ്സകൾ അനുവദനീയം അല്ല, മത പഠനത്തിന്റെ സിലബസ് സർക്കാർ അംഗീകാരം വാങ്ങി സർക്കാർ നിർദേശിക്കുന്ന സ്‌ഥലത്തു സർക്കാർ നിരീക്ഷണത്തിൽ മാത്രമേ നടത്താൻ പാടുള്ളൂ. മത പഠന ക്ലാസ്സുകളുടെ വിഡിയോ ഓരോ ക്ലാസ് കഴിയുമ്പോളും സർക്കാരിന് കൊടുത്തിരിക്കണം...ഇതിൽ വീഴ്ച വരുത്തിയാൽ 5 വർഷം തടവും, വന്ന സ്ഥലത്തേക്ക് തിരിച്ചയക്കും🤩ഫ്രാൻസിൽ മുഹമ്മദ് അല്ല,!! താൻ ആണ്! ഇസ്ലാം എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് എന്നു മക്രോൺ...എങ്ങിനെ കൈയടിക്കാതെ ഇരിക്കും😍😍🔥👏😍 -Naradhan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക