Image

അശ്ലീല സന്ദേശ ആരോപണം ; ഓസ്‌ട്രേലിയ ടെസ്റ്റ് ടീം നായകന്‍ രാജിവച്ചു

ജോബിന്‍സ് Published on 19 November, 2021
അശ്ലീല സന്ദേശ ആരോപണം ; ഓസ്‌ട്രേലിയ ടെസ്റ്റ് ടീം നായകന്‍ രാജിവച്ചു
അശ്ലീല സന്ദേശമയച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന്‍ ടിം പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജി വച്ചു. അന്താരാഷ്ട് സ്‌പോര്‍ട്‌സ് മാധ്യമമായ ഹൊറാള്‍ഡ് സണ്ണായിരുന്നു ആരോപണം സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 

ഇതേ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആരോപണം അന്വേഷിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഇപ്പോള്‍ രാജി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പെയ്‌ന്റെ രാജി ക്രിക്കറ്റ് ഓസ്‌ട്രേലിയ അംഗീകരിച്ചു. ടെസ്റ്റ് ടീമിന് ഉടന്‍ തന്നെ പുതിയ നായകനെ പ്രഖ്യാപിച്ചേക്കും. 

ആഷ്‌സ് പരമ്പരയ്ക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുടെ ടെസ്റ്റ് ടീം നായകന്റെ രാജി ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്ക ഓസീസ് ആരാധകര്‍ക്കുണ്ട്. 2017ല്‍ ഗാബയില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിനിടെ ടിം പെയ്ന്‍ സഹ പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചു എന്നാണ് ഹെറാള്‍ഡ് സണ്ണിന്റെ റിപ്പോര്‍ട്ട്. 

2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെയാണ് പെയ്നെ ക്രിക്കറ്റ് ഓസ്ട്രേലിയ ക്യാപ്റ്റനാക്കിയത്. ട്വന്റി - ട്വന്റി ലോകകപ്പ് നേട്ടത്തിന്റെ ആവേശമടങ്ങുംമുമ്പേയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ നാണം കെടുത്തി പുതിയ വിവാദവും രാജിയും. 

തന്റെ പ്രവര്‍ത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലവാരത്തിന് ചേര്‍ന്നതായിരുന്നില്ലെന്നും ഇതുവഴി തന്റെ ഭാര്യക്കും കുടുംബത്തിനും മറ്റുള്ളവര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും വളരെ ബുദ്ധിമുട്ടുളളതാണെങ്കിലും ഇപ്പോള്‍ രാജിവയ്ക്കുക എന്നതാണ് ശരിയായ തീരുമാനമെന്നും ടിം പെയ്ന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക