America

നൈനയുടെ ക്ലിനിക്കല്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് വര്‍ണശബളമായി

ജോയിച്ചന്‍ പുതുക്കുളം

Published

on

ന്യൂയോര്‍ക്ക്: അമേരിക്കയിലുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ മാതൃസംഘടനയായ നൈനയുടെ മൂന്നാം ക്ലിനിക്കല്‍ ലീഡര്‍ഷിപ് കോണ്‍ഫറന്‍സ് വര്‍ണശബളമായ ഗാല ചടങ്ങുകളോടുകൂടി സമാപിച്ചു. ഒക്ടോബര്‍ 29, 30 തീയതികളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ലഗ് വാര്‍ഡിയ  മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ദ്വൈദിനസെമിനാറിലും ഗാലനെറ്റിലും അമേരിക്കയിലെ വിവിധ സംശങ്ങളില്‍ നിന്നുള്ള മുന്നൂറോളം ഇന്ത്യന്‍ നഴ്‌സുമാര്‍ പങ്കെടുത്തു.

നൈന പ്രസിഡന്റ് ഡോ. ലിഡിയ അല്‍ബുകര്‍ക്കി  ഔപചാരികമായി  ഉദ്ഘാടനം ചെയ്ത് ആരംഭിച്ച സെമിനാറുകളില്‍ നഴ്‌സിംഗ് മേഘലകളില്‍ നൈപുന്ന്യമുള്ള ഏകദേശം മുപ്പതോളം പ്രഭാഷകര്‍ ക്ളാസ്സെടുത്തു. കോവിഡ് പ്രതിസന്ധിയില്‍ മുന്നണിപോരാളികളായി പ്രവര്‍ത്തിച്ച നഴ്‌സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായി ഡോ. അല്‍ബുകര്‍ക്കി തന്റെ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ റണ്‍ധീര്‍ ജയ്സ്വാള്‍ മുഖ്യതിഥിയായി പങ്കെടുത്ത ഗാല ആഘോഷത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ഫോര്‍ കമ്മ്യൂണിറ്റി അഫയര്‍സ്  എ. കെ വിജയകൃഷ്ണന്‍, ഡോ. ബിന്ദു ബാബു, ഡോ. ദേവി നമ്പ്യാപറമ്പില്‍, ഡോ. നീന ഫിലിപ്പ് , ടോം കോലത് , ഡോ. മേരി ജോയ് ഗാര്‍സിയ എന്നിവര്‍ പങ്കെടുത്തു.

ജനപ്രതിനിധികള്‍, ന്യൂയോര്‍ക് ഇന്ത്യന്‍ സമൂഹത്തിലുള്ള സാമൂഹികസാംസ്‌കാരികനായകര്‍, ടൈറ്റാനിയം സ്‌പോണ്‍സര്‍ സാബു ലൂക്കോസ്, മറ്റു ടൈറ്റാനിയം സ്പോണ്‍സര്‍മാരായ ജിനി ടെക്, ബയോട്രോണിക്‌സ് , ഗ്രാന്‍ഡ്  കാന്യോന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍, ഗോള്‍ഡ്, സില്‍വര്‍, ബ്രോന്‍സ് സ്പോണ്‍സര്‍മാരുടെ സഹായവും സാന്നിധ്യവുംകൊണ്ട്  നൈനയുടെ മൂന്നാം ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് ധന്യമായി പര്യാവസാനിച്ചതായി ന്യൂയോര്‍ക് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ അധ്യക്ഷ ഡോ. അന്ന ജോര്‍ജ് പ്രകീര്‍ത്തിച്ചു.

നൈന വൈസ് പ്രസിഡന്റ്  ഡോ. ബോബി വര്‍ഗീസ് , നൈന അഡ്വാന്‍സ്ഡ് പ്രാക്ടീസ് മേധാവിയും ന്യൂയോര്‍ക് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ്  ഡോ. അന്ന ജോര്‍ജ്  എന്നിവരുടെ മുഖ്യ മേല്‍നോട്ടത്തിലായിരുന്നു ഈ ദ്വൈദിന കോണ്‍ഫറന്‍സ് സജ്ജികരിച്ചത്.

എഡ്യൂക്കേഷന്‍ സെമിനാറുകള്‍  ഉദ്ഘാടനം ചെയ്തുകൊണ്ട്  ന്യൂയോര്‍ക് നോര്‍ത്തവെല്ല്‍ സിസ്റ്റം റീസെര്‍ച് വൈസ് പ്രസിഡന്റ്  ഡോ. ലിലി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഈ അവസരത്തില്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക നൈനയും, ആഗോളതലത്തില്‍  പ്രശസ്തമായ  ഡെയ്‌സി ഫൗണ്ടേഷനും ചേര്‍ന്നു അമേരിക്കന്‍ ഐക്യനാടുകളിലുള്ള ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായി നൈന-ഡെയ്സി ഹെല്‍ത്ത് ഇക്വിറ്റി അവാര്‍ഡ് സമ്മാനിച്ചു. നോര്‍ത്ത് കാരോളിനയില്‍ നിന്നുള്ള ഡോ.സുജയലക്ഷ്മി ദേവനായാസമുദ്രം  ഡെയ്‌സി അവാര്‍ഡിന് അര്‍ഹയായി. തുടര്‍ന്ന് ന്യൂയോര്‍ക് ചാപ്റ്റര്‍ (ഐനാനി ) ഏറ്റവും മികച്ച സ്റ്റേറ്റ് ചാപ്റ്ററായി തിരഞ്ഞെടുക്കപെട്ടു. നൈന-ഡെയ്‌സി അവാര്‍ഡ് ദാന ചടങ്ങില്‍ ഡെയ്‌സി പ്രസിഡന്റ് ബോണി ബാണ്‍സ് മുഖ്യതിഥിയായി പങ്കെടുത്തു.

തുടര്‍ന്ന് നൈനയുടെ 15 വര്‍ഷഘോഷം  പ്രസിഡന്റുമാര്‍ കൂടി കേക്ക് മുറിച്ചു ആഘോഷിച്ചു. നൈനയുടെ ആദ്യ പ്രസിഡന്റായ സാറ ഗബ്രിയേല്‍ ലൈഫ് ടൈം അച്ചീവേമെന്റ് അവാര്‍ഡിന് അര്‍ഹയായി. ന്യൂയോര്‍ക് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപെട്ട  കലാപരിപാടികള്‍ക്കു  മുഖ്യസംഘടകരായ ഡോ. അന്നാ ജോര്‍ജ് , ഡോ. സോളിമോള്‍ കുരുവിള, ജെസ്സി ജെയിംസ്, ലൈസി  അലക്‌സ് , ഡോളമ്മ പണിക്കര്‍, ഏലിയാമ്മ  മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. നൈന എക്‌സിക്യൂട്ടീവ് വൈസ് പ്രെസിഡണ്ട് അക്കാമ്മ കല്ലേല്‍, സെക്രട്ടറി സുജ തോമസ്, ട്രെഷറര്‍ താര ഷാജന്‍ എന്നിവര്‍ സാരഥ്യംവഹിച്ച കോണ്‍ഫറന്‍സ്  വന്‍ വിജയമായിരുന്നുവെന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സെനറ്റര്‍ ലീഡറുമായ ബോബ് ഡോള്‍ അന്തരിച്ചു

രക്തസാക്ഷികൾ (കവിത: ഉമശ്രീ)

ആത്മാവില്‍ ദരിദ്രര്‍..... (കഥ: ജോസഫ്‌ എബ്രഹാം)

THE FIRST AS THE LAST (Article: Dr. Valson Thampu)

ഓസ്റ്റിൻ യാക്കോബായ ചർച്ച് സുവനീർ കിക്കോഫ് നടത്തി

വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് ഒമിക്രോൺ വ്യാപനം തടഞ്ഞേക്കും

സ്‌നേഹ വിപ്ലവങ്ങളുടെ ഇടയൻ ബിഷപ് ഡോ. മാർ ഫിലക്സിനോസ് സപ്തതി നിറവിൽ (ഷാജീ രാമപുരം)

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റണില്‍ അന്തരിച്ചു

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് പുതിയ ഭാരവാഹികൾ

മസ്കിറ്റ് ഗ്രോസറി സ്റ്റോർ പാർക്കിംഗ് ലോട്ടിൽ വെടിവയ്പ്, പോലീസ് ഓഫീസർ കൊല്ലപ്പെട്ടു

ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്നത് ക്രിസ്തു: റൈറ്റ് റവ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ

മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു

മാത്യൂ തരകന് ബക്സ് കൗണ്ടി മിഡിൽ ടൗൺഷിപ്പ് ഓഡിറ്റർ തെരഞ്ഞെടുപ്പിൽ വിജയം

പ്രവാസികൾക്ക് ടോൾഫ്രീ ഗ്ലോബൽ ഹെൽപ്പ് ലൈൻ വേണമെന്ന് ആക്ടിവിസ്റ്റ് പ്രേം ഭണ്ഡാരി

ഒമിക്രോൺ വകഭേദം  ഡെൽറ്റയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ വ്യാപിക്കും (കോവിഡ് വാർത്തകൾ)

വഴി തെറ്റിയ നേതാക്കന്മാര്‍ (സിംസൺ)

ആലീസ് ഏബ്രഹാം, 75, വാഷിംഗ്ടണില്‍  അന്തരിച്ചു

ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു.

ഡാലസ് കേരള അസോസിയേഷന്‍ സാംസ്‌കാരിക സമ്മേളനം ഡിസംബര്‍ 11 ശനി ; ഡോക്ടര്‍ എന്‍ വി പിള്ള മുഖ്യാതിഥി

വര്‍ഗീസ് ടി.തോമസ് ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി.

ഓ. സി. ഐ കാർഡ്: വാട്സാപ്പ് പ്രചരണം, മറുപടി 

വിസ അപേക്ഷകയോട് തട്ടിക്കയറി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ (ഇത് നാണക്കേട്)

മറിയം സൂസൻ മാത്യുവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി 

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസിന്റെ (81) സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണില്‍

ജീവകാരുണ്യ സംഘടന എക്കോയുടെ വാർഷിക ഡിന്നറും അവാർഡ് ദാനവും ഡിസംബർ 4 ശനിയാഴ്ച

ആവേശമായി മാറുന്ന ആരിസോണയിലെ ഹിന്ദു മഹാസംഗമം

സോളസ് ചാരിറ്റി ധന ശേഖരണം സമാഹരണം ഡിസംബർ നാലിന്

ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി

ഫൊക്കാന ന്യൂജേഴ്‌സി റീജിയന്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ അഞ്ചിന്

View More