Image

റഫാല്‍ വിവാദം ; രഹസ്യ രേഖകള്‍ എങ്ങനെ പുറത്തു പോയെന്ന് കോണ്‍ഗ്രസ്

ജോബിന്‍സ് Published on 09 November, 2021
റഫാല്‍ വിവാദം ; രഹസ്യ രേഖകള്‍ എങ്ങനെ പുറത്തു പോയെന്ന് കോണ്‍ഗ്രസ്
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. പ്രതിരോധ മന്ത്രാലയത്തിലെ രഹസ്യരേഖകള്‍ എങ്ങനെ പുറത്തു പേയെന്നും തെളിവുണ്ടായിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ചോദിച്ചു. 

റഫാല്‍ കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തത്. വിവരം ലഭിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ചില്ലെന്നും വിമാനങ്ങള്‍ വാങ്ങുന്നതിലെ ഇന്ത്യയുടെ താത്പര്യങ്ങള്‍ എന്താണെന്നുള്ള പ്രതിരോധ വകുപ്പിലെ രേഖകള്‍ ദാസോ ഏവിയേഷന് ഇടനിലക്കാരന്‍ വഴി ലഭിച്ചെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 

2007 - 2012 കാലത്താണ് ഈ പണം ഇന്റര്‍സ്റ്റെല്ലാറിന് ലഭിച്ചത്. സുഷേന്‍ ഗുപ്തക്ക് ദസോ ഏവിയേഷന്‍ പണം കൈമാറിയെന്ന വിവരം 2018 ഒക്ടോബര്‍ ഒന്നിന് മൗറീഷ്യസ് അഡ്വക്കേറ്റ് ജനറല്‍ ഇന്ത്യയിലെ സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കി. വ്യാജ ബില്ലുകള്‍ വഴിയായിരുന്നു പണം നല്‍കിയത്. 

എന്നാല്‍ ഇടനിലക്കാരന് പണം ലഭിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്താണമെന്ന വാദമാണ് ബിജെപി ഉയര്‍ത്തുന്നത്. പക്ഷെ വിവരം ലഭിച്ചിട്ടും അന്വേഷിച്ചില്ല എന്ന
 ആരോപണത്തിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക