Image

സിനിമാ താരം കോഴിക്കോട് ശാരദ അന്തരിച്ചു

ജോബിന്‍സ് Published on 09 November, 2021
സിനിമാ താരം കോഴിക്കോട് ശാരദ അന്തരിച്ചു
നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി ശാരിരികാവശതകള്‍ അലട്ടിയിരുന്നു. 

1979 ല്‍ അങ്കക്കുറി എന്ന സിനിമയിലൂടെയാണ് അഭിനയ ജിവിതത്തിന്റെ തുടക്കം. തുടര്‍ന്ന് സല്ലാപം , കിളിച്ചുണ്ടന്‍ മാമ്പഴം , കുട്ടിസ്രാങ്ക് ഉത്സവ പിറ്റേന്ന് എന്നിവ ഉള്‍പ്പെടെ എണ്‍പതിലധികം സിനിമകളില്‍ അഭിനയിച്ചു. നിരവധി സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 

കോഴിക്കോട് വെള്ളിപ്പറമ്പിലാണ് വീട്. മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് അസിസ്റ്റന്റായും ജോലി ചെയതിട്ടുണ്ട്. കോഴിക്കോട് ശാരദയുടെ നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക