Image

പുതിയ അണക്കെട്ട് മാത്രമാണ് പരിഹാരമെന്ന് കേരളം സുപ്രീം കോടതിയില്‍

ജോബിന്‍സ് Published on 09 November, 2021
പുതിയ അണക്കെട്ട് മാത്രമാണ് പരിഹാരമെന്ന് കേരളം സുപ്രീം കോടതിയില്‍
മുല്ലപ്പെരിയാര്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലപാടാവര്‍ത്തിച്ച് കേരളം. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരം പുതിയ അണക്കെട്ട് മാത്രമാണെന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. തമിഴ്‌നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനപരിശോധിക്കണമെന്നും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫ് പറഞ്ഞു. അണക്കെട്ടിന്റെ റൂള്‍കര്‍വും ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളും ഇതുവരെ അന്തിമമായിട്ടില്ല. സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചല്ല അണക്കെട്ട് പ്രവര്‍ത്തിപ്പിക്കുന്നത് എന്നും ജോ ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 10 വരെ 139.5 അടിയായി ക്രമീകരിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ അളവിന് മുകളില്‍  ജലനിരപ്പ് ഉയര്‍ത്തണോ എന്നത് നവംബര്‍ 11 ന് സുപ്രീംകോടതി പരിശോധിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക