Image

മരം മുറി ഉത്തരവ് സംയുക്ത പരിശോധനയ്ക്ക് ശേഷം ; ആയുധമാക്കി പ്രതിപക്ഷം

ജോബിന്‍സ് Published on 09 November, 2021
മരം മുറി ഉത്തരവ് സംയുക്ത പരിശോധനയ്ക്ക് ശേഷം ; ആയുധമാക്കി പ്രതിപക്ഷം
മുല്ലപ്പെരിയാര്‍ ബേബിഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി തമിഴ്‌നാടിന് മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ സംഭവം കൂടുതല്‍ വിവാദത്തില്‍. കേരളാ - തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഈ പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയ ശേഷമായിരുന്നു മരം മുറിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ അനുമതി നല്‍കിയത്. എന്നാല്‍ സംയുക്ത പരിശോധന നടന്നിട്ടില്ലെന്നായിരുന്നു വനം വകുപ്പ് മന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. 

ഇത് മന്ത്രി ഇന്ന് തിരുത്തുകയും ചെയ്തു. സംയുക്ത പരിശോധനയ്ക്ക് ശേഷം അനുമതി നല്‍കിയത് ഉദ്യോഗസ്ഥര്‍ മാത്രമെ അറിഞ്ഞുള്ളുവെന്നും മന്ത്രി അറിഞ്ഞില്ലെന്നുമുള്ള വാദം പൊള്ളയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. 

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് നല്‍കിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 

23 മരം മുറിക്കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞതെന്നും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഉത്തരവ് മരവിപ്പിച്ചെന്നുമാണ് ഈ വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക