Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ തിങ്കളാഴ്ച - (ജോബിന്‍സ്)

ജോബിന്‍സ് Published on 08 November, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ തിങ്കളാഴ്ച - (ജോബിന്‍സ്)
റഫാല്‍ യുദ്ധവിമാന ഇടപാടില്‍ കൈക്കൂലി ആരോപണം.   ഏകദേശം 65 കോടി രൂപ  ഇടപാടില്‍ഇടനിലക്കാരന് കിട്ടിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് രംഗത്തെത്തി. കൈക്കൂലിയുടെ വിവരങ്ങള്‍ ഉണ്ടായിട്ടും സിബിഐയും ഇഡിയും അന്വേഷിച്ചില്ലെന്നും മീഡിയപാര്‍ട്ട് വ്യക്തമാക്കി.
***************************
ലഖിംപൂര്‍ഖേരി കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം. ലഖിംപൂര്‍ ഖേരി  സംഭവത്തിലെ യുപി പൊലീസിന്റെ  അന്വേഷണത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു. പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ഒരു പുരോഗതിയും ഇല്ലെന്ന് വ്യക്തമാണെന്നും ഇത്രയും ദിവസമായിട്ടും യുപി പൊലീസ് എന്താണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിമര്‍ശിച്ചു. 
*****************************
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയില്‍ പരസ്യ ശാസന ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ജി സുധാകരന്‍ .പാര്‍ട്ടിയില്‍ സജീവമായി ഉണ്ടാകുമെന്നും കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും സുധാകരന്‍ പറഞ്ഞു. അന്വേഷണ കമ്മീഷന്‍ കാര്യങ്ങള്‍ അടഞ്ഞ അധ്യായമാണ്. ഇനി അതേക്കുറിച്ച് പറയാനില്ല. ആലപ്പുഴ ജില്ലയില്‍ കാര്യമായ സംഘടനാ പ്രശ്‌നങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു. 
****************************
എംജി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ നിരാഹാര സമരം 11 ദിവസം പിന്നിട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും സമരം തുടരുന്നതിനെ സംസ്ഥാന പിന്നോക്ക് ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. ഇതിനിടെ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം തന്നെ ചുമതലയില്‍ നിന്നും മാറ്റിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആരോപണ വിധേയനായ അധ്യാപകന്‍ നന്ദകുമാര്‍ കളരിക്കല്‍ പറഞ്ഞു. 
**********************************
ഇന്ധനവിലക്കയറ്റത്തിനെതിരെ   എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സമരം നടത്തി. 15 മിനിറ്റാണ് സമരം നടത്തിയത്. പാലക്കാട് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി പോലീസ് തന്നെ കയ്യേറ്റം ചെയ്തതെന്ന് പലാക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്‍ ആരോപിച്ചു. സമരത്തില്‍ നിന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വിട്ടു നിന്നു.
*************************************
നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ താരം ഐസിയുവിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന താരത്തെ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക് മാറ്റി.
****************************
കണ്ണൂരില്‍ ബംഗളുരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോങ് റിഡ്ജ് കമ്ബനിയുടെ പേരില്‍ നൂറ് കോടിയുടെ തട്ടിപ്പ്. നാല് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവര്‍ ആയിരത്തിലധികം പേരെ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ക്രിപ്റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ ആയിരത്തലധികം പേരെ കബളിപ്പിച്ചത്. മലപ്പുറം മുതല്‍ കാസര്‍കോട് ജില്ലയിലുള്ളവരെയാണ് ഇവര്‍ കബളിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു.
****************************************
കൊല്ലത്ത് കൊട്ടാരക്കരയിലെ നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചനിലയില്‍. നീലേശ്വരം സ്വദേശി രാജേന്ദ്രന്‍ ഭാര്യ അനിത മക്കളായ ആദിത്യ രാജ്, അമൃത എന്നിവരാണ് മരിച്ചത്. രാജേന്ദ്രന്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ട് മക്കളും വെട്ടേറ്റ് മരിച്ച നിലയിലുമായിരുന്നു. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നതിന് ശേഷം രാജേന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ് നിഗമനം.
*************************************
ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 3:45 ന് പിഎസ് മറൈഗുഡയ്ക്ക് കീഴിലുള്ള സി / 50 ലിംഗാപള്ളിയിലാണ് സംഭവം. 
**************************************
മുല്ലപ്പെരിയാറ്റില്‍ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കാന്‍ കേരളം നല്‍കിയ അനുമതി മരവിപ്പിച്ച നടപടിയില്‍ സംയമനത്തോടെ തമിഴ്നാട്. കേരളത്തിന്റെ തീരുമാനം മാനിക്കുന്നുവെന്നും രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് താത്പര്യമില്ലെന്നും തമിഴ്നാട് ജലവിഭവവകുപ്പ് മന്ത്രി ദുരൈമുരുകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക