Image

വര്‍ദ്ധിപ്പിച്ച വിഡ്ഢി തന്നെ കുറയ്ക്കട്ടെ: ഇന്ധനവിലയില്‍ കേന്ദ്രത്തിനെതിരെ തെലങ്കാന മുഖ്യമന്ത്രി

ജോബിന്‍സ് Published on 08 November, 2021
വര്‍ദ്ധിപ്പിച്ച വിഡ്ഢി തന്നെ കുറയ്ക്കട്ടെ: ഇന്ധനവിലയില്‍ കേന്ദ്രത്തിനെതിരെ തെലങ്കാന മുഖ്യമന്ത്രി
പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാന്‍ ബിജെപിക്ക് ധാര്‍മ്മിക അവകാശമില്ലെന്ന് വ്യക്തമാക്കിയ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഞായറാഴ്ച കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിനോട് പെട്രോളിയം ഉത്പന്നങ്ങളുടെ സെസ് നീക്കണമെന്ന് ആവശ്യപ്പെട്ടു..

'ഞങ്ങള്‍ വാറ്റ് വര്‍ദ്ധിപ്പിച്ചിട്ടില്ല. ഒരു പൈസ പോലും വര്‍ദ്ധിപ്പിച്ചിട്ടില്ല, അതിനാല്‍ കുറയ്ക്കുന്ന ചോദ്യം ഉയരുന്നില്ല. ടിആര്‍എസ് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം വാറ്റ് വര്‍ദ്ധിപ്പിച്ചിട്ടില്ല. ഏത് വിഡ്ഢിയാണ് ഞങ്ങളോട് (വാറ്റ്) കുറയ്ക്കാന്‍ ആവശ്യപ്പെടുക? ഏത് വിഡ്ഢിയാണോ ഇത് വര്‍ദ്ധിപ്പിച്ചത്, അവര് തന്നെ ഇത് കുറയ്‌ക്കേണ്ടി വരും,'' കെസിആര്‍ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഇപ്പോഴും താഴ്ന്ന നിലയിലാണെങ്കിലും സെസ് എന്ന പേരില്‍ കേന്ദ്രം ഇന്ധനവില വര്‍ദ്ധിപ്പിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക