Image

കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

ജോബിന്‍സ് Published on 08 November, 2021
കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍
കൊട്ടാരക്കര നിലേശ്വരത്ത് ഒരു കുടുംബത്തിലെ മുഴുവന്‍ പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. നാല് പേരാണ് മരിച്ചത് ഇതില്‍ ഒരാള്‍ ആത്മഹത്യ ചെയ്ത നിലയിലും മൂന്നുപോര്‍ വെട്ടേറ്റ് മരിച്ചനിലയിലുമാണ്. നിലേശ്വരം സ്വദേശി രാജേന്ദ്രന്‍, ഭാര്യ അനിത, മക്കളായ ആദിത്യരാജ് , അമൃത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അനിതയും മക്കള്‍ രണ്ടുപേരും വെട്ടേറ്റ് മരിച്ച നിലയിലും രാജേന്ദ്രന്‍ തൂങ്ങി മരിച്ച നിലയിലുമാണ്. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നതിന് ശേഷം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. നേരം വെളുത്ത് ഏറെ നേരം കഴിഞ്ഞിട്ടും ഇവരുടെ വീട് തുറക്കാത്തതിനെ തുറന്ന് നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് എല്ലാവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത് പോലീസ് പ്രാഥമീക നടപടികള്‍ സ്വീകരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക